"കടമ്മനിട്ട രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q13110902 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 35:
 
== സാഹിത്യ ജീവിതം ==
1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ്‌ കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും<ref>ഡോ. എം.ലീലാവതി, മലയാളകവിതാ സാഹിത്യചരിത്രം (1991) പുറം 453 കേരള സാഹിത്യ അക്കാദമി ,തൃശൂർ </ref> വിമർശകർ അഭിപ്രായപ്പെടുന്നു.മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.
 
=== പ്രധാനകൃതികൾ ===
വരി 55:
 
== മരണം ==
[[2008]] [[മാർച്ച് 31]]-ന്‌ രാവിലെ 9 മണിയോടെ [[പത്തനംതിട്ട|പത്തനംതിട്ടയിലെ]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. <ref>http://sify.com/news/fullstory.php?id=14633786</ref>
== അവലംബം ==
<references/>
 
{{lifetime|1935|2008|മാർച്ച് 22|മാർച്ച് 31}}
[[വർഗ്ഗം:1935-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2008-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 22-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 31-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളകവികൾ]]
"https://ml.wikipedia.org/wiki/കടമ്മനിട്ട_രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്