"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
==ഇന്നത്തെ വീക്ഷണം==
 
ഇതുവരെ മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളില്‍ ഇന്ന് ഏറ്റവും അധികം പിന്തുണയുള്ളത് ഈ സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റേതാണെന്നും ആ സുവിശേഷത്തേയും, ഇന്ന് ലഭ്യമല്ലാത്ത മറ്റൊരു ഗ്രന്ഥത്തേയും പ്രധാന ആധാരമാക്കി മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങള്‍ എഴുതപ്പെട്ടു എന്നും ഉള്ള (Two documents) വാദമാണ്. ഭൂരിഭാഗം പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാരും കത്തോലിക്കാ പണ്ഡിതന്മാരില്‍ തന്നെ ഒരു വലിയ വിഭാഗവും ഇതിനെ ഉപാധികളോടെയാണെങ്കിലും പിന്തുണക്കുന്നു. എന്നാല്‍ ഈ വാദം തന്നെ എപ്പോഴും അവതരിപ്പിക്കപ്പെടുന്നത് ഒരേ രൂപത്തിലല്ല എന്ന് പറയേണ്ടതുണ്ട്. അതിന്റെ പല വകഭേദങ്ങള്‍ നിലവിലുണ്ട്. മത്തായിയും ലൂക്കോസും, മര്‍ക്കോസിന്റെ സുവിശേഷത്തിനും, ക്യൂ എന്നറിയപ്പെടുന്ന രേഖക്കും പുറമേ വേറേ ഓരോ രേഖകളെ കൂടി ആശ്രയിച്ചു എന്ന വാദമാണ് അതിലൊന്ന്. അതില്‍ മത്തായി ആശ്രയിച്ച രേഖ 'M' എന്നും ലൂക്കോസ് ആശ്രയിച്ച രേഖ 'L' എന്നും സുചിപ്പിക്കപ്പെടുന്നു. ഈ വാദം പിന്തുടര്‍ന്നാല്‍ ഈ സുവിശേഷങ്ങളുടെ രചനക്ക് പിന്നിലുള്ളത് രണ്ടിനു പകരം നാലു രേഖകളാണ്.
 
സമാന്തരസുവിശേഷങ്ങളുടെ സമാനതാ-വ്യത്യാസങ്ങള്‍ക്ക് കുറ്റമറ്റ ഒരു വിശദീകരണം ഇതുവരെ ലഭ്യമല്ലെന്നതാണ് അവയുടെ ആഴത്തിലുള്ള താരതമ്യ പഠനം തരുന്ന അറിവ്.
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്