"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്നു പദ്ധതി
വരി 42:
"ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ വൈദഗ്ധ്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വിജയം ഉറപ്പു നൽകുന്നില്ലെങ്കിലും ഞാൻ ഈ ജോലിക്കു പ്രാപ്തനായ ഒരാളാണ് ഞാനെന്ന് കരുതുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം, യുനിക്സ് ഉപയോഗിച്ച് പരിചയമുള്ളവർക്ക് പെട്ടെന്നു ഉപയോഗത്തിൽ കൊണ്ടുവരാൻ തക്ക വണ്ണം നിലവിലുള്ള യുനിക്സ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഒത്തു പോകുന്ന നിലയിൽ വികസിപ്പിക്കാനുദ്ദേശിക്കുന്നു".<ref name="ഗ്നു പ്രഖ്യാപനം"/>
 
1985ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കാനുള്ള തന്റെ തീരുമാനത്തിന്റെ പ്രചോദനത്തെ പറ്റിയും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങളെ കുറിച്ചും വിശദീകരിക്കാൻ വേണ്ടി, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു വിജ്ഞാപനം പുറത്തിറക്കി. ഇതു കൂടാതെ ഗ്നു പദ്ധതിയിൽ‌ ഭാഗവാക്കാവുന്ന പ്രോഗ്രാമ്മർമാരെ നിയമിക്കാനും അവർക്കും അവർ വികസിപ്പിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകൾക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിനു തന്നെയും നിയമ പരിരക്ഷ നൽകുക എന്ന ഉദ്ദേശത്തോടുകൂടി സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്കും സ്റ്റാൾമാൻ രൂപം നൽകി. ഈ സംഘടനയുടെ പ്രസിഡ്ന്റ് സ്ഥാനത്ത് ഇന്നും റിച്ചാർഡ് സ്റ്റാൾമാനാണ്, ശംബളമില്ലാതെയാണ് അദ്ദേഹം ഈ ജോലി ഏറ്റെടുത്തിരുക്കുന്നത്.<ref name="ഗ്നു വിജ്ഞാപനം">[http://www.gnu.org/gnu/manifesto.html റിച്ചാർഡ് സ്റ്റാൾമാൻ. ഗ്നു വിജ്ഞാപനം]</ref> സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഭാഗമായി, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിതരണത്തിലും, മാറ്റം വരുത്തി ഉപയോഗിക്കാനുമുള്ള ഉപഭോക്താക്കളുടെ അവകാശം നിയമപരമായി സംരക്ഷിക്കാനായി [[പകർപ്പുപേക്ഷ]] എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ജനകീയ പകർപ്പവകാശ നിയമത്തിന്റെ വികസനത്തിലും സ്റ്റാൾമാൻ മുഖ്യ പങ്കു വഹിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്