"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
എം. ഐ. റ്റി. ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, സ്റ്റാൾമാൻ ലിസ്പ് മെഷീൻ, പലതരം കമ്പ്യൂട്ടർ‌ പ്രമാണങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസത്തിൽ പങ്കാളിയായി. ആ കാലത്ത് അമേരിക്കൻ‌ പ്രതിരോധ വകുപ്പിന്റെ ധനസഹായത്തോടെ എം. ഐ. റ്റി. ലാബിൽ പ്രവർത്തിച്ചിരുന്ന പല സോഫ്റ്റ്‌വെയർ വികസന പരിപാടികളിലും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിൽ‌ കർശന നിയന്ത്രണങൾ‌ നടപ്പാക്കിയിരുന്നു. ഇതിനെതിരായി ശക്തമായി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു റിച്ചാർഡ് സ്റ്റാൾമാൻ. 1977ൽ എം. ഐ. റ്റി. ലാബിൽ രഹസ്യവാചകം ഉപയോഗിച്ചു പ്രവേശനം‌ നിയന്ത്രിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ രഹസ്യവാചകം വെളിപ്പെടുത്താൻ ഒരു വഴി കണ്ടെത്തിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ രഹസ്യ വാചകവും കൂടെ രഹസ്യ വാചകം നീക്കം ചെയ്യാനുള്ള ഒരു ആഹ്വാനവും ഇ മെയിൽ വഴിയായി അയച്ചു എന്നും ഇരുപതു ശതമാനത്തോളം കമ്പ്യൂട്ടർ ഉപഭോക്താക്കൾ സ്റ്റാൾമാന്റെ ആഹ്വാനം സ്വീകരിച്ചു അവരുടെ രഹസ്യവാചകം നീക്കം‌ ചെയ്തു എന്നും പറയപ്പെടുന്നു.<ref name="എം. ഐ. റ്റി. ദിനങൾ">[http://oreilly.com/openbook/freedom/ch04.html സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 4.]</ref>
 
എം. ഐ. റ്റി. യിൽ ഭൗതികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനായി ചേർന്നെങ്കിലും, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളോടുള്ള താത്പര്യാർത്ഥം‌ സ്റ്റാൾമാൻ തന്റെ ഗവേഷണപഠനം ഇടക്കു വച്ചു നിർത്തുകയായിരുന്നു. എം. ഐ. റ്റി. യിലെ പഠനകാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് രംഗത്ത് ജെറാൾഡ് ജെ. സസ്മാന്റെ കൂടെ സ്റ്റാൾമാൻ എഴുതിയ പ്രബന്ധം‌ ഇന്നും ആ രംഗത്ത് ലഭ്യമായിട്ടുള്ള പ്രബന്ധങളിൽ‌ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.<ref name="എ. ഐ പ്രബന്ധം">[http://dspace.mit.edu/bitstream/handle/1721.1/6255/AIM-380.pdf?sequence=4 റിച്ചാർഡ് സ്റ്റാൾമാൻ,ജെറാൾഡ് ജെ. സസ്മാൻ Forward Reasoning and Dependency-Directed Backtracking In a System for Computer-Aided Circuit analysis.]</ref>
 
1980തുകളുടെ ആദ്യത്തോടെ കച്ചവടസാധ്യത മുന്നിൽ കണ്ടും മറ്റു കമ്പനികളിൽ നിന്നുള്ള മൽസരം ഒഴിവാക്കാൻ വേണ്ടിയും സോഫ്റ്റ്‌വെയർ വികസനത്തിലേർപ്പെട്ടിരുന്ന കമ്പനികൾ പലതും തങൾ വികസിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകളുടെ [[സോഴ്സ് കോഡ്|നിർമ്മാണരേഖ ]]ഉപഭോക്താവിനു നൽകാൻ വിസമ്മതിച്ചു തുടങി. ഈ പ്രവണത അതിന്നു മുൻപു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും 1980തുകളുടെ ആദ്യത്തോടെ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പുറത്തു വിടുന്നത് വളരെ അപൂർവ്വമാകുകയും ഉപഭോക്താവിനു സോഫ്റ്റ്‌വെയറിൽ ആവശ്യമായ ഏതൊരു മാറ്റത്തിനും സോഫ്റ്റ്‌വെയർ വികസിപ്പിച്ച കമ്പനിയെ ആശ്രയിക്കേണ്ട ഒരു സ്ഥിതി സംജാതമാവുകയും ചെയ്തു. 1976 ലെ അമേരിക്കൻ പകർപ്പവകാശനിയമം പ്രാബല്യത്തിൽ വന്നതോടെയാൺ ഈ പ്രവണതയ്ക്ക് വേരോട്ടമുണ്ടായി തുടങിയതെന്നു കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്