"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(തുടരും)
}}
 
[[തുർക്കി|തുർക്കിയുടെ]] ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് '''ഇസ്താംബുൾ'''. ചരിത്രപരമായി '''ബൈസാന്റിയം''' എന്നും പിന്നീട് '''കോൺസ്റ്റാന്റിനോപ്പിൾ''' എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. [[ബോസ്ഫറസ് |ബോസ്ഫറസ് കടലിടുക്കിന്റെ]] ഇരു വശങ്ങളിലുമായി [[യൂറോപ്പ്|യൂറോപ്യൻ വൻ‌കരയിലേക്കും]] ([[ത്രേസ്]]) [[ഏഷ്യ|ഏഷ്യൻ വൻ‌കരയിലേക്കും]] ([[അനറ്റോളിയ]]) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻ‌കരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ [[റോമൻ സാമ്രാജ്യം]] (330–395), [[ബൈസാന്റൈൻ സാമ്രാജ്യം|കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം]] (395–1204 ഉം 1261–1453), [[ലാറ്റിൻ സാമ്രാജ്യം]] (1204–1261), [[ഒട്ടോമൻ സാമ്രാജ്യം]] (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.
 
ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ [[യുനെസ്കോ]] ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753205" എന്ന താളിൽനിന്ന് ശേഖരിച്ചത്