"കാന്റർബറിയിലെ അൻസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43939 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 66:
ബെക്കിലെ ആശ്രമത്തിന്റെ തലവനായിരിക്കെ അൻസെം, ആശ്രമത്തിന് ഇംഗ്ലണ്ടിലുണ്ടായിരുന്ന ഭൂമിയുടെ മേൽനോട്ടത്തിനായി, ഇടക്കിടെ ഇംഗ്ലണ്ട് സന്ദർശിച്ചിരുന്നു. അവിടെ, അദ്ദേഹത്തിന്റെ ഗുരു ലാൻഫ്രാങ്ക് അതിനിടെ കാന്റർബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായിരുന്നു<ref name="Charlesworth, M. J. 2003 pp. 16">Charlesworth, M. J., trans. and ed. ''St. Anselm's Proslogion.'' (University of Notre Dame Press: Notre Dame, 2003), pp. 16.</ref> ആ സന്ദർശനങ്ങളിൽ, അദ്ദേഹത്തിന്റെ വ്യക്തിത്വം എല്ലാവരുടേയും മതിപ്പു നേടുകയും, ലാൻഫ്രാങ്കിന്റെ പിൻഗാമിയായി അദ്ദേഹം സങ്കല്പിക്കപ്പെടുകയും ചെയ്തു. എന്നാൽ 1089-ൽ ലാൻഫ്രാങ്ക് മരിച്ചപ്പോൾ, ഇംഗ്ലണ്ടിലെ വില്യം രണ്ടാമൻ രാജാവ്, അതിരൂപതയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും പുതിയ മെത്രാപ്പോലീത്തയുടെ നിയമനത്തിൽ താത്പര്യം കാട്ടാതിരിക്കുകയും ചെയ്തു. 1092-ൽ ഇംഗ്ലണ്ട് സന്ദർശിക്കാനെത്തിയ അൻസെമിനെ വില്യം മടങ്ങിപ്പോകാൻ അനുവദിക്കാതെ പിടിച്ചു വച്ചു. എന്നാൽ, അടുത്ത വർഷം കലശലായ രോഗം ബാധിച്ച രാജാവ് ദൈവകോപം ഭയന്ന്,<ref>Barlow, Frank, William Rufus, p.298-9</ref> അൻസെമിനെ മെത്രാപ്പോലീത്തയായി നാമനിർദ്ദേശം ചെയ്തു.<ref>Vaugh, Sally. "St. Anselm: Reluctant Archbishop?" ''Albion: A Quarterly Journal Concerned with British Studies.'' 6:3 (Autumn, 1974), 240–250: 245.</ref> നിയമനം പല കാരണങ്ങൾ പറഞ്ഞ് ആദ്യം നിരസിച്ച അൻസെം ഒടുവിൽ അതു സ്വീകരിച്ചു.
 
എങ്കിലും താമസിയാതെ സഭയുടെ കാര്യങ്ങളിൽ ഇടപെടാനുള്ള രാജാവിന്റെ അധികാരത്തെ ചോദ്യം ചെയ്ത അൻസെമുമായി വില്യം രണ്ടാമൻ കലഹിച്ചു. തുടർന്ന് 1097-ൽ ഇംഗ്ലണ്ടു വിട്ടുപോകാൻ നിർബ്ബന്ധിതനായ അൻസെം, 1100-ൽ വില്യമിന്റെ മരണം വരെ [[ഇറ്റലി|ഇറ്റലിയിൽ]] കഴിഞ്ഞു. അക്കാലത്ത്, [[ത്രിത്വം|ദൈവികത്രിത്വത്തിലെ]] മൂന്നാമത്തെ ആളായ [[പരിശുദ്ധാത്മാവ്]], ആദ്യത്തെ ആളായ പിതാവിൽ നിന്നെന്ന പോലെ രണ്ടാമനായ പുത്രനിൽ നിന്നു കൂടി ജനിച്ചവനാണെന്ന 'ഫിലോക്വെ[[ഫിലിയോക്ക്]]' (flloque) തത്ത്വത്തിന്റെ കാര്യത്തിൽ ദക്ഷിണ ഇറ്റലിയിലെ ഗ്രീക്കു മെത്രാന്മാർക്കുണ്ടായിരുന്ന സംശയം പരിഹരിക്കുന്നതിൽ അൻസെം മുൻകൈയ്യെടുത്തു. "ദൈവം എന്തിനു മനുഷ്യനായി" (കർ ഡ്യൂയെസ് ഹോമോ) എന്ന വിഖ്യാതകൃതി അദ്ദേഹം രചിച്ചതും പ്രവാസത്തിന്റെ ഈ ദിനങ്ങളിൽ ആയിരുന്നു. ദൈവത്തിന്റെ മനുഷ്യാവതാരം എന്ന ക്രിസ്തീയരഹസ്യത്തെ യുക്തിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനുള്ള ശ്രമമായിരുന്നു ഈ കൃതി.<ref name = "justus"/>
 
===മരണം===
"https://ml.wikipedia.org/wiki/കാന്റർബറിയിലെ_അൻസം" എന്ന താളിൽനിന്ന് ശേഖരിച്ചത്