"ഇബ്നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) |
Apnarahman (സംവാദം | സംഭാവനകൾ) |
||
വരി 26:
== ജീവിതരേഖ ==
1263 ൽ [[തുർക്കി|തുർക്കിയിലെ]] ഹർറാനിൽ ഒരു പ്രശസ്ത [[മുസ്ലിം]] പണ്ഡിതകുടുംബത്തിലാണ് ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹൻ, അബൂ അൽ-ബർകത്ത് മജ്ദ് അദ്ദീൻ ഇബ്നു തൈമിയ്യ അൽ ഹമ്പലി(മരണം:1255) ഹമ്പലി കർമ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീൻ അബ്ദുൽ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. മംഗോൾ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ൽ [[ഡമാസ്കസ്|ഡമാസ്കസിലേക്ക്]] പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറിൽ നിന്ന് ജനങ്ങളെ ഉൽബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാർക്ക് കീഴിൽ പഠനം നടത്തി. അവരിൽ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിൻത് മക്കി. ഇവരിൽ നിന്നാണ് ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്.
കഠിനാദ്ധ്വാനിയായ
മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്നു തൈമിയ്യ തന്റെ പിതാവിൽ നിന്നാണ് കർമ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കർമ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ജീവിതത്തിലുടനീളം ഈ സരണിയിൽ വിശ്വസിച്ചെങ്കിലും ഖുർആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദർശനം<ref>see aqidatul-waasitiyyah daarussalaam publications</ref> (സൂഫി ദർശനം പിന്നീട് അദ്ദേഹം തള്ളിക്കളഞ്ഞു) എന്നിവയും ഇബ്നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിർത്തു. അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരധകരേ" എന്ന കവിത ക്രിസ്ത്യൻ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്.
|