"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43533 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 33:
== പരൽപ്പാറകൾ ==
[[ചിത്രം:GeopetalCarboniferousNV.jpg|thumb|കാൽസൈറ്റ്പരലുകളുള്ള ഒരു [[ഫോസിൽ]]]]
സ്വതന്ത്രങ്ങളായ അകാർബണികദ്രവ്യങ്ങൾക്ൿ അതിന്റെ ഏറ്റവും സ്ഥിരഭൗതികാവസ്ഥയായ പരൽ രൂപമെടുക്കുന്നതിനുള്ള ഒരു പ്രവണതയുണ്ട്. പരൽരൂപമുള്ള പാറക്കെട്ടുകൾ [[മാഗ്മ|മാഗ്മയോ]]യോ ജലലായനികളോ ഘനീഭവിച്ചുണ്ടായവയാണ്. സിംഹഭാഗം [[ആഗ്നേയശില|ആഗ്നേയശിലകളൂം]] (Igneous Rocks) ഈവിഭാഗത്തിലുള്ളവയാണ്. അവ ഘനീഭവിച്ച സാഹചര്യമനുസരിച്ചാണ് പാറയുടെ പരലീകരണം സംഭവിക്കുന്നത്. [[ഗ്രനൈറ്റ്]] പാറകൾ അതിസമ്മർദ്ദത്തിൽ വളരെ സാവധാനം തണുത്ത് പൂർണ്ണമായും പരൽ രൂപമായവയാണ്. എന്നാൽ പലപ്പോഴായി ഉരുകിവീണ [[ലാവ]] പെട്ടെന്നു തണുത്തുണ്ടായ പാറകളിൽ അരൂപങ്ങളായതോ സ്ഫടികരൂപമുള്ളതോ ആയ വസ്തുക്കൾ വളരെ സാധാരണമായി കാണുന്നുണ്ട്. വരണ്ട കാലവസ്ഥയിൽ ലായനികൾ ബാഷ്പീകരിച്ചുണ്ടായ അവസാദശിലകളാണ് (Sedimentary Rocks) [[ഉപ്പുപാറ|ഉപ്പുപാറകൾ]] (Rock Salt) , ജിപ്സും, [[ചുണ്ണാമ്പുകല്ല്|ചുണ്ണാമ്പുകല്ലുൾ]] (Limestone) മുതലായ മറ്റു പരൽപ്പാറകൾ. വെണ്ണക്കല്ലുകൾ, അഭ്ര-ഷിസ്റ്റ്പാറകൾ, ക്വർട്സൈറ്റുകൾ തുടങ്ങിയ [[കായന്തരശിലകൾ]] (Metamorphic) എന്നറിയപ്പെടുന്ന മറ്റൊരുതരം പാറകൾ അതിതാപവും അതിമർദ്ദവും കൊണ്ട് പിന്നീടു പരലുകളായിത്തീർന്ന ശിലകളാണ്. ആദ്യം ഇത്തരം പാറകൾ ദ്രവങ്ങളോ ലായനികളോ അയിരുന്നിട്ടില്ലാത്ത ചുണ്ണാമ്പുകല്ലോ മണൽക്കല്ലോ (Sans Stone) സദൃശങ്ങളോ ആയ പാറകളായിരുന്നു. [[കായാന്തരണം]] അവയുടെ ആദ്യഘടന തിരുത്തി പരലുകളാക്കിത്തീർക്കുകയായിരുന്നു.
 
== ചില പരലുകളും അവയുടെ ഗുണവിശേഷങ്ങളും ==
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്