"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1575-നടുത്ത് [[സ്പെയിൻ|സ്പെയിനിലെ]] ടൊളീഡോയിലെത്തിയ എൽ ഗ്രെക്കോ മരണം വരെ അവിടെയായിരുന്നു. സ്പാനിഷ് ക്രിസ്തീയതയുടെ രാജധാനിതന്നെയായിരുന്നു അക്കാലത്ത് ടോളീഡോ. അവിടെ പല കലാനിർവഹണങ്ങൾക്കും നിയുക്തി കിട്ടിയ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളെല്ലാം അക്കാലത്തുണ്ടായവയാണ്. ടൊളേഡോയിലെ സാന്തോ ഡൊമിനിങ്കോ എൽ അന്റിഗുവോ പള്ളിയുടെ അൾത്താരക്കു വേണ്ടി അദ്ദേഹം മാതാവിന്റെ സ്വർഗ്ഗാരോപണം എന്ന പ്രസിദ്ധചിത്രം നിർമ്മിച്ചു. ഇപ്പോൾ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതുള്ളത്. ടൊളേഡോയിലെ തന്നെ ഭദ്രാസനപ്പള്ളിക്കു വേണ്ടി ഇക്കാലത്തദ്ദേഹം യേശുവിന്റെ വിവസ്ത്രീകരണം എന്ന ചിത്രവും നിർവഹിച്ചു. ഈ ചിത്രം പരിശോധിച്ചു വിലയിരുത്താൻ നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധസംഘം, അതിലെ യേശുവിന്റെ വസ്ത്രത്തിന്റെ ചുവപ്പുനിറത്തിന്റെ ആധിക്യത്തെക്കുറിച്ചു പരാതിപ്പെട്ടു. ചിത്രത്തിന്റെ താഴെ ഇടത്തേ മൂലയിലുള്ള മൂന്നു മറിയകൾക്ക് അവിടെ സ്ഥാനമില്ലെന്നും അവർ കരുതി. ഈ കുറവുകളെല്ലാം കണ്ടെങ്കിലും പൊതുവേ അസാമാന്യമികവുള്ള ചിത്രമായി അതിനെ വിലയിരുത്തുകയും ചെയ്തു അവർ.<ref name ="durant"/>
 
ഇടയ്ക്ക് ടൊളീഡോ വിട്ടുപോയ എൽ ഗ്രെക്കോ, ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ ആഗ്രഹപ്രകാരമുള്ള ഒന്നു രണ്ടു ചിത്രങ്ങളുടെ രചനയിൽ മുഴുകി. എന്നാൽ ഈ ചിത്രങ്ങൾ രാജാവിന് ഇഷ്ടപ്പെടാതിരുന്നതോടെ അദ്ദേഹം തലസ്ഥാനത്തു നിന്നു ടൊളീഡോയിലേക്കു മടങ്ങി. അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നു നിർവഹിച്ചു. ചിത്രകലയുടെ സർവശ്രേഷ്ഠരചനകളിലൊന്നായി കരുതപ്പെടുന്ന ഒർഗാസിലെ പ്രഭുവിന്റെ ശവസംസ്കാരം എന്ന ചിത്രമായിരുന്നു അത്.
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/എൽ_ഗ്രെക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്