"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==സ്പെയിൻ==
[[ചിത്രം:The Assumption of the Virgin 1577.jpg|thumb|200px|left|മാതാവിന്റെ സ്വർഗ്ഗാരോപണം, എൽഗ്രെക്കോയുടെ പ്രസിദ്ധരചനകളിൽ ഒന്ന്]]
1575-നടുത്ത് [[സ്പെയിൻ|സ്പെയിനിലെ]] ടൊളീഡോയിലെത്തിയ എൽ ഗ്രെക്കോ മരണം വരെ അവിടെയായിരുന്നു. സ്പാനിഷ് ക്രിസ്തീയതയുടെ രാജധാനിതന്നെയായിരുന്നു അക്കാലത്ത് ടോളീഡോ. അവിടെ പല കലാനിർവഹണങ്ങൾക്കും നിയുക്തി കിട്ടിയ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളെല്ലാം അക്കാലത്തുണ്ടായവയാണ്. ടൊളേഡോയിലെ സാന്തോ ഡൊമിനിങ്കോ എൽ അന്റിഗുവോ പള്ളിയുടെ അൾത്താരക്കു വേണ്ടി അദ്ദേഹം മാതാവിന്റെ സ്വർഗ്ഗാരോപണം എന്ന പ്രസിദ്ധചിത്രം നിർമ്മിച്ചു. ഇപ്പോൾ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതുള്ളത്. ടൊളേഡോയിലെ തന്നെ ഭദ്രാസനപ്പള്ളിക്കു വേണ്ടി ഇക്കാലത്തദ്ദേഹം യേശുവിന്റെ വിവസ്ത്രീകരണം എന്ന ചിത്രവും നിർവഹിച്ചു. ഈ ചിത്രം പരിശോധിച്ചു വിലയിരുത്താൻ നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധസംഘം, അതിലെ യേശുവിന്റെ വസ്ത്രത്തിന്റെ ചുവപ്പുനിറത്തിന്റെ ആധിക്യത്തെക്കുറിച്ചു പരാതിപ്പെട്ടു. ചിത്രത്തിന്റെ താഴെ ഇടത്തേ മൂലയിലുള്ള മൂന്നു മറിയകൾക്ക് അവിടെ സ്ഥാനമില്ലെന്നും അവർ കരുതി. ഈ കുറവുകളെല്ലാം കണ്ടെങ്കിലും പൊതുവേ അസാമാന്യമികവുള്ള ചിത്രമായി അതിനെ വിലയിരുത്തുകയും ചെയ്തു അവർ.<ref name ="durant"/>
 
==വിലയിരുത്തൽ==
എൽ ഗ്രെക്കോയുടെ നാടകീയത നിറഞ്ഞ '[[എക്സ്പ്രഷനിസം|എക്പ്രഷനിസ്റ്റ്]]' ശൈലി സമകാലീനരെ അമ്പരപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. എന്നാൽ 20-ആം നൂറ്റാണ്ടിൽ അതു കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനികലയിലെ '[[എക്സ്പ്രഷനിസം]]', '[[ക്യൂബിസം]]' തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പൂർവഗാമിയായി കരുതപ്പെടുന്ന അദ്ദേഹം, [[റെയ്നർ മരിയ റിൽക്കെ]], [[നിക്കോസ് കസൻ‌ദ്സക്കിസ്]] തുടങ്ങിയ സാഹിത്യപ്രതിഭകളേയും സ്വാധീനിച്ചു. ഒരു കലാപ്രസ്ഥാനത്തിലും ഉൾപ്പെടുത്താൻ പറ്റാത്തവിധം വ്യക്തിനിഷ്ഠമായിരുന്നു അദ്ദേഹത്തിന്റെ കല എന്നു വിലയിരുത്തപ്പെടുന്നു.<ref name="Br">{{cite encyclopedia|title=Greco, El|encyclopedia=Encyclopædia Britannica|year=2002}}</ref>
"https://ml.wikipedia.org/wiki/എൽ_ഗ്രെക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്