"ആഗ്ര കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q171857 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 35:
 
കോട്ടയുടെ നാലുവശങ്ങളിലുമായി നാല്{{തെളിവ്}} കവാടങ്ങളുണ്ട്. ഇതിൽ കിഴക്കുവശത്തുള്ള '''ഖിസ്രി ഗേറ്റ്''', യമുനാനദിയിലേക്കാണ് തുറക്കുന്നത്. പടിഞ്ഞാറുവശത്ത് നഗരത്തിനഭിമുഖമായി നിൽക്കുന്ന '''ഡെൽഹി ഗേറ്റ്''' ആണ് കോട്ടയുടെ പ്രധാനകവാടം. ചരിത്രപ്രാധാന്യമേറിയ ഈ കവാടം അക്ബർ കാലത്തെ ഒരു മഹാത്ഭുതമായി കണക്കാക്കുന്നു. ചക്രവർത്തിയുടെ പ്രധാന ഔപചാരികകവാടമായിരുന്ന ഡെൽഹി ഗേറ്റ് ഏതാണ്ട് 1568-ലാണ് പണിതീർന്നത്. കവാടത്തിലൂടെ കോട്ടക്ക് പുറത്തുനിന്ന് കിടങ്ങ് കടക്കുന്നതിന് മരം കൊണ്ടുള്ള മടക്കിവക്കാവുന്ന പാലം ഉപയോഗിച്ചിരുന്നു. ഈ കവാടത്തിന്റെ ഉള്ളിലുള്ള ഭാഗം '''ഹാത്തി പോൾ''' (ആന കവാടം) എന്നറിയപ്പെടുന്നു. പൂർണ്ണവലിപ്പത്തിലുള്ള രണ്ട് ആനകളുടെ പ്രതിമ ഇവിടെയുണ്ട്.
[[പ്രമാണം:Agra Fort Entranceentrance 1.jpg|thumb|കോട്ടയുടെ തെക്കുഭാഗത്തെ കവാടത്തിലുള്ള (അക്ബർ ദർവാസ) ചിത്രപ്പണികൾ]]
ഡെൽഹി ഗേറ്റ് [[ഇന്ത്യൻ സൈന്യം|ഇന്ത്യൻ സൈന്യത്തിന്റെ]] നിയന്ത്രണത്തിലായതിനാൽ കോട്ടയുടെ തെക്കു ഭാഗത്തുള്ള '''അക്ബർ ദർവാസ, ലാഹോർ ഗേറ്റ്''' എന്നീ പേരുകളിലറിയപ്പെടുന്ന '''അമർസിങ് ഗേറ്റ്'''{{സൂചിക|൧}} എന്ന പ്രവേശനകവാടത്തിലൂടെയാണ് സന്ദർശകർക്കുള്ള പ്രവേശനം. ഡെൽഹി ഗേറ്റു പോലെത്തന്നെ അമർസിങ് ഗേറ്റും ചുവന്ന മണൽക്കല്ലുകൊണ്ടുതന്നെ സമാനമായ ശൈലിയിൽ നിർമ്മിച്ചിട്ടുള്ളതാണ്.
 
"https://ml.wikipedia.org/wiki/ആഗ്ര_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്