"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11774 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 64:
* [[ശ്രീ ഗുപ്തൻ]] - ക്രി.വ [[240]]-[[280]] .
** [[ഘടോൽകചഗുപ്തൻ]] - ക്രി.വ [[280]]-[[319]]
* [[ചന്ദ്രഗുപ്തൻ I]] - ക്രി.വ [[320]] -[[330335]]
** [[സമുദ്രഗുപ്തൻ]] - ക്രി.വ [[330335]] - [[380375]]
*** [[ചന്ദ്രഗുപ്തൻ II]] - ക്രി.വ [[375]] - [[415]]
**** [[കുമാരഗുപ്തൻ I]]
***** [[സ്കന്ദഗുപ്തൻ]]
വരി 82:
280 മുതൽ 319 ക്രി.വ. വരെയായിരിക്കാം അദ്ദേഹം രാജ്യം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഘടോൽകചനും മഹാരാജ എന്ന പട്ടം സ്വീകരിച്ചിരുന്നു.
=== ചന്ദഗുപ്തൻ ഒന്നാമൻ ===
ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു<ref name=ncert6-11/>. അദ്ദേഹം [[ലിഛവി]] വംശത്തില്പെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു. ലിചവികളുടെ സഹായത്തോടെ അദ്ദേഹം ആദ്യം [[പാടലീപുത്രം]] പിടിച്ചടക്കി. ഇന്നത്തെ [[ബീഹാർ]], [[ഉത്തർപ്രദേശ്]], [[ബംഗാൾ]] എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹം ക്രി.വ. [[320325]]-ല് ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രചരിപ്പിച്ചു. എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്.
 
=== സമുദ്ര ഗുപ്തൻ ===
[[പ്രമാണം:Guptaempire.gif|thumb|250px|right| ഗുപ്ത സാമ്രാജ്യത്തിന്റെ അതിർത്തി ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത്]]
 
ചന്ദ്ര ഗുപ്തന്റെ മരണ ശേഷം [[330335]] ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്. അദ്ദേഹത്തെയാണ് ഗുപ്ത വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായി പരിഗണിക്കുന്നത്. നിരവധി യുദ്ധങ്ങൾ ചെയ്ത് അദ്ദേഹം സാമ്രാജ്യം വിപുലമാക്കുകയും ഉത്തരേന്ത്യ മുഴുവൻ രാഷ്ട്രീയമായി ഏകികരിക്കുകയും ചെയ്തു. ആദ്യം [[ഷിച്ഛത്ര]], [[പദ്മാവതി]] എന്നീ രാജ്യങ്ങളും പിന്നീട് [[മാൾവ]] [[മഥുര]] എന്നിവയും കീഴടക്കി. അൻപത് വർഷത്തെ രാജ ഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ അദ്ദേഹം തന്റെ രജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു. അദ്ദേഹം [[രാജസൂയം]], [[അശ്വമേധം]] എന്നീ യാഗങ്ങൾ നടത്തുകയും അതിൻ പ്രകാരം സാമ്രാജ്യ വിസ്ത്ര്യ്^തി വർദ്ധിപ്പിക്കുകയും ചെയ്തു. അദ്ദേഹം കീഴടക്കിയ രാജാക്കന്മാരിൽ ആദ്യം അയൽ രാജ്യങ്ങളിലെ രാജാക്കന്മാരായിരുന്നു. അച്യുതനാഗൻ, നാഗസേനൻ, ഗണപതിനാഗൻ എന്നീ അയൽ രാജാക്കന്മാരാൺ ആദ്യം കീഴടങ്ങിയത്.
 
പിന്നീട് സമുദ്ര ഗുപ്തൻ തെക്കോട്ട് തിരിഞ്ഞു. അവിടങ്ങളിലെ പന്ത്രണ്ട് രാജാക്കന്മാരെ കീഴടക്കി. [[കോസലം|കോസല ദേശത്തെ]] മഹേന്ദ്രൻ, [[മഹാകാന്താരം|മഹാകാന്താരത്തിലെ]] വ്യാഘ്രരാജൻ, [[കുരളം|കുരളത്തിലെ]] മന്ദരാജൻ, [[പിഷ്ടപൂരം|പിഷ്ടപൂരത്തെ]] മഹേന്ദ്രഗിരി, [[കോത്തുറ|കോത്തുറയിലെ]] സ്വാമിദത്തൻ, [[എറന്തപ്പള്ള|എറന്തപ്പള്ളയിലെ]] ദമനൻ, [[കാഞ്ചി|കാഞ്ചിയിലെ]] വിഷ്ണുഗോപൻ, [[അവമുക്ത]] യിലെ നീലരാജൻ, [[വെംഗി]] യിലെ ഹസ്തിവർമ്മൻ, [[പലക്ക]] യീലെ ഉഗ്രസേനൻ, [[ദേവരാഷ്ട്രം|ദേവരാഷ്ട്രത്തിലെ]] കുബേരൻ, [[കുസ്തലപുരം|കുസ്തലപുരത്തിലെ]] ധനഞ്ജയൻ എന്നിവരായിരുന്നു യഥാക്രമം കീഴടങ്ങിയ രാജാക്കന്മാർ. ഈ രാജ്യങ്ങൾ തന്റെ മേൽക്കോയ്മ അംഗീകരിക്കുകയും വർഷാ വർഷം കപ്പം നൽകാനും മാത്രമേ സമുദ്ര ഗുപ്തൻ തീരുമാനിച്ചിരുന്നുള്ളൂ. രാജ്യങ്ങൾ അതാത് രാജാക്കന്മാർക്ക് തിരികെ കൊടുത്തുകൊണ്ട്, വൻ യുദ്ധങ്ങൾ അദ്ദേഹം ഒഴിവക്കി. മിക്ക രാജാക്കന്മരും എതിർപ്പൊന്നും കൂടാതെ രാജ്യം അടിയറ വയ്ക്കുകയായിരുന്നു.
വരി 103:
=== ചന്ദ്രഗുപ്തൻ രണ്ടാമൻ ===
{{Main|വിക്രമാദിത്യൻ}}
ചന്ദ്രഗുപ്തൻ രണ്ടാമൻ ക്രി.വ. 380375 സമുദ്ര ഗുപ്തന്റ്റെ നിര്യാണത്തെത്തുടർന്ന് അധികാരത്തിലേറി. അദ്ദേഹത്തെ വിക്രമാദിത്യൻ എന്ന ബിരുദത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ സിംഹാസനാരോഹണം ചെയ്തത് മൂത്ത സഹോദരനായ രാമഗുപ്തനായിരുന്നു എന്നും അദ്ദേഹം ശകന്മാരുടെ ശല്യം ഒഴിവാക്കാൻ അവർക്ക് പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു എന്നും, ഇതിൽ കോപിഷ്ഠനായ ചന്ദ്രഗുപ്തൻ ഭരണം പിടിച്ചു വാങ്ങുകയായിരുന്നു എന്നും വാദമുണ്ട്. എന്നാൽ ചില സാഹിത്യകൃതികളിലൊഴിച്ച് അങ്ങനെയൊരാളെക്കുറിച്ച് പരാമർശമില്ല.
 
ചന്ദ്ര ഗുപ്തൻ ഒരു [[വാകാടകർ|വാകാടക]] രാജകുമാരിയെ വിവാഹം കഴിക്കുക വഴി തന്റെ ശക്തിയും സ്വാധീനവും വർദ്ധിപ്പിച്ചു. നാഗവംശത്തിലെ മറ്റൊരു രാജകുമാരിയേയും അദ്ദേഹം വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പുത്രിയെ വാകാടക രാജാവിന് വിവാഹം കഴിച്ചു കൊടുക്കുകയുമുണ്ടായി. യുദ്ധകാര്യങ്ങളിൽ പൂർവ്വികനായിരുന്ന സമുദ്രഗുപ്തനേക്കാൾ ഒരു പൊടിക്ക് മാത്രമേ വിക്രമാദിത്യൻ പിന്നിലായിരുന്നുള്ളൂ.
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്