"ഷേർ സിങ് അട്ടാരിവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
സിഖ് ഭരണത്തിനുകീഴിൽ ഹസാരയിലെ നസീം ആയിരുന്ന സർദാർ [[ഛത്തർ സിങ് അട്ടാരിവാല|ഛത്തർ സിങ് അട്ടാരിവാലയുടെ]] മൂത്ത പുത്രനായിരുന്നു ഷേർ സിങ്. രഞ്ജിത് സിങ്ങിന്റെ മരണത്തിനുശേഷം സിഖ് സാമ്രാജ്യത്തിലെ അധികാരവടംവലികളിൽ വളരെ സ്വാധീനമുള്ള ഒരു കുടുംബമായിരുന്നു അട്ടാരിവാലകളുടേത്. 1844-ൽ പെഷവാറിന്റെ ഭരണകർത്താവായി ഷേർ സിങ് നിയോഗിക്കപ്പെട്ടിരുന്നു. [[ഭൈരോവൽ കരാർ|ഭൈരോവൽ കരാറിനുശേഷം]] 1846 ഡിസംബറിൽ പഞ്ചാബിൽ നിലവിൽ വന്ന റീജൻസി ഭരണസമിതിയിലെ അംഗങ്ങളിലൊരാളായിരുന്നു അദ്ദേഹം.
 
1848 ഏപ്രിലിൽ മുൽത്താനിലാരംഭിച്ച വിമതനീക്കത്തെ തടയിടാനായി ബ്രിട്ടീഷ് റെസിഡന്റിന്റെ നിർദ്ദേശപ്രകാരം ജൂലൈ മാസം ഷേർ സിങ്ങും സൈന്യവും മുൽത്താനിലെത്തുകയും ഹെർബെർട്ട് എഡ്വേഡ്സിന്റെ നേതൃത്വത്തിലുള്ള സൈന്യവുമായി ചേർന്ന് ദിവാൻ മൂൽരാജിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തു.<ref name=heroes>{{cite web|title=സിഖ് ഭരണത്തിലെ നായകന്മാരും പ്രതിനായകരും (Heroes and Villains of Sikh rule)|url=http://www.sikh-heritage.co.uk/postgurus/herosvillains/heroes%20villains.htm|publisher=sikh-heritage.co.uk|accessdate=2013 ഏപ്രിൽ 3}}</ref> എന്നാൽ യുദ്ധം പുരോഗമിക്കുന്നതിനിടയിൽ ഹരിപ്പൂരിലെ ഛത്തർ സിങ്ങിന്റെ സേനയെ ബ്രിട്ടീഷ് പ്രതിനിധിയായ ജെയിംസ് അബ്ബോട്ട് ആക്രമിക്കുകയും അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും ചെയ്തു.<ref name=BIR-9>{{cite വിവരമറിഞ്ഞbook|title=ബ്രദേഴ്സ് ഷേർഇൻ സിങ്ങും 1848രാജ് സെപ്റ്റംബറിൽ- വിമതപക്ഷത്തേക്കുമാറുകയും തന്റെലൈവ്സ് സേനയൊന്നിച്ച്ഓഫ് ഛത്തർസിങ്ങിനോടുജോൺ ചേരുന്നതിന്ആൻഡ് ഹസാരയിലേക്ക്ഹെൻറി തിരിക്കുകയുംലോറൻസ്|year=2002, ചെയ്തു.2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=229|language=ഇംഗ്ലീഷ്
|chapter = 9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref> ഈ വിവരമറിഞ്ഞ ഷേർ സിങ്ങും 1848 സെപ്റ്റംബറിൽ വിമതപക്ഷത്തേക്കുമാറുകയും തന്റെ സേനയൊന്നിച്ച് ഛത്തർസിങ്ങിനോടു ചേരുന്നതിന് ഹസാരയിലേക്ക് തിരിക്കുകയും ചെയ്തു.
 
ബ്രിട്ടീഷ് സൈന്യാധിപനായ ജനറൽ ഹ്യൂ ഗഫിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ ഹസാരയിലേക്കുള്ള മുന്നേറ്റത്തെ ഷേർ സിങ്ങിന്റെ നേതൃത്വത്തിൽ രാംനഗർ (1848 നവംബർ), ചില്ലിയൻവാല (1849 ജനുവരി) എന്നിവിടങ്ങളിൽവച്ച് ഷേർ സിങ് ഫലപ്രദമായി തടഞ്ഞു. എന്നാൽ 1849 ഫെബ്രുവരിയിൽ നടന്ന നിർണായകമായ ഗുജറാത്ത് പോരാട്ടത്തിൽ പരാജയപ്പെടുകയും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയും ചെയ്തു. തുടർന്ന് അലഹബാദ് കോട്ടയിലും കൽക്കത്തയിലും തടവുകാരനായി ഷേർ സിങ് കഴിഞ്ഞു. 1854 ജനുവരിയിൽ ഷേർ സിങ് മോചിപ്പിക്കപ്പെട്ടു. 1857-ലെ കലാപകാലത്ത് ഷേർ സിങ് ബ്രിട്ടീഷുകാരെ പിന്തുണച്ചു. 1858 മേയ് 7-ന് വരാണസിയിൽ വച്ച് മരണമടഞ്ഞു.
"https://ml.wikipedia.org/wiki/ഷേർ_സിങ്_അട്ടാരിവാല" എന്ന താളിൽനിന്ന് ശേഖരിച്ചത്