"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101:
 
==നിലപാടുകൾ, വിവാദങ്ങൾ==
[[ചിത്രം:Bergoglio Kirchner 2.jpg|thumb|250px|rightleft|കർദ്ദിനാൾ ബെർഗോളിയോയും അർജന്റീനയിലെ ഇടതുപക്ഷ ഭരണത്തിലെ പ്രസിഡന്റ് [[ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ|ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നറും]]]]
[[ദൈവശാസ്ത്രം|ദൈവശാസ്ത്രമേഖലയിൽ]] യാഥാസ്ഥിതികനായി അറിയപ്പെടുന്ന ഫ്രാൻസിസ് മാർപ്പാപ്പ [[ഭ്രൂണഹത്യ|ഗർഭഛിദ്രം]], [[സ്വവർഗ്ഗരതി|സ്വവർഗാനുരാഗം]], [[സ്ത്രീപൗരോഹിത്യം]], വൈദികബ്രഹ്മചര്യം, [[കൃത്രിമജനനനിയന്ത്രണം]] മുതലായ വിഷയങ്ങളിൽ സഭയിലെ പരിഷ്കരണവാദികളുടെ മറുചേരിയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ലത്തീൻ അമേരിക്കൻ ക്രിസ്തീയതയിൽ ശക്തിപ്രാപിച്ച [[വിമോചനദൈവശാസ്ത്രം|വിമോചനദൈവശാസ്ത്രത്തെ]] [[മാർക്സിസം|മാർക്സിസത്തിന്റെ]] കറവീണ ആശയസംഹിതയായി കണ്ട് അദ്ദേഹം തീവ്രമായി എതിർത്തു. എങ്കിലും സാധാരണക്കാരോടും സമൂഹത്തിൽ താഴേക്കിടയിലുള്ളവരോടുമുള്ള ഫ്രാൻസിസിന്റെ പ്രതിബദ്ധതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മതങ്ങൾക്കിടയിലുള്ള ആശയവിനിമയത്തെ അദ്ദേഹം പിന്തുണക്കുന്നു. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ വിമർശിക്കുന്ന ഫ്രാൻസിസ് സമത്വരാഹിത്യത്തെ "സ്വർഗ്ഗവാതിലിനുമുമ്പിൽ അലമുറ ഉയർത്താൻ പോന്ന സാമൂഹികപാപമായി" കാണുന്നു.<ref>[http://www.thehindu.com/opinion/editorial/white-smoke-or-fresh-breeze/article4509403.ece "White smoke or fresh breeze?"] 2013 മാർച്ച് 15-ലെ ഹിന്ദു ദിനപ്പത്രത്തിലെ മുഖപ്രസംഗം</ref> "സാധാരണക്കാരനായ യാഥാസ്ഥിതികൻ" (conservative with a common touch) എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.<ref name ="touch"/>
 
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്