"ജൂതപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: vi:Hội đường Do Thái giáo
No edit summary
വരി 2:
[[പ്രമാണം:Jewish synagouge kochi india.jpg|thumb|200px|മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി ]]
[[പ്രമാണം:Kochi Jewish Synagogue C.jpg|thumb|200px|മട്ടാഞ്ചേരിയിലുള്ള ജൂതപ്പള്ളി ]]
[[യഹൂദമതം|യഹൂദമതത്തിൽ]] വിശ്വസിക്കുന്നവരുടെ ആരാധനാലയത്തിനു പറയുന്ന പേരാണ് '''ജൂതപ്പള്ളി''' അഥവാ '''സിനഗോഗ്''' (synagogue from [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]]: {{lang|grc|συναγωγή}}, [[transliteration|transliterated]] ''synagogē'', "assembly"; {{lang|he|בית כנסת}} '''beyt knesset''', "house of assembly"; {{lang|yi|שול}} or {{lang|he|בית תפילה}} '''beyt t'fila''', "house of prayer", '''shul'''; {{lang|lad|אסנוגה}}, '''esnoga''').
 
യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്.<ref>ജോൺ എ ഹച്ചിസ്സൺ (പുറങ്ങൾ 402-403)</ref> യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) എന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.<ref>[http://www.bbc.co.uk/religion/religions/judaism/worship/synagogue_1.shtml The Synagogue, BBC Religions]</ref>
 
പുരോഹിതഗണത്തിന്റെ മേൽനൊട്ടത്തിലുള്ള ആഹുതികൾക്കു പകരം പ്രാർത്ഥന, പഠനം, ഉദ്ബോധനം എന്നിവയെ ദൈവസേവനത്തിനുള്ള മാർഗ്ഗങ്ങളാക്കിയ പുത്തൻ യഹൂദതയെ സൂചിപ്പിച്ച വിപ്ലവകരമായ സംഭവമായിരുന്നു [[സിനഗോഗ്|സിനഗോഗുകളുടെ]] ആവിർഭാവം. എങ്കിലും യഹൂദധാർമ്മികതയിലേയും സാമൂഹ്യജീവിതത്തിലേയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ സിനഗോഗുകളുടെ ചരിത്രപരമായ തുടക്കം വ്യക്തമല്ല. <ref>സിനഗോഗ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറങ്ങൾ 721-24)</ref>
 
[[യെരുശലേം|യെരുശലേമിലെ]] ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ [[യെരുശലേം]] ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും [[സിനഗോഗ്|സിനഗോഗുകൾ]] രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ [[യെരുശലേം]] ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു.<ref>ഹെർഷൽ ഷാങ്ക്സ് (പുറം 159)</ref> യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ [[മോശെ|മോശെയോളം]] പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു.<ref>"By the time it had become the central institution of Judaism (no period of the history of Israel is conceivable without it), it was already regarded as of ancient origin, dating back to the time of Moses." [http://www.jewishencyclopedia.com/articles/14160-synagogue സിനഗോഗ്, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം]</ref>
 
 
{{Judaism-stub}}
"https://ml.wikipedia.org/wiki/ജൂതപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്