"സുകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
== ജീവചരിത്രം ==
1940 ഒക്ടോബർ ആറിന് [[തമിഴ്നാട്]] സംസ്ഥാനത്തിലെ [[നാഗർകോവിൽ]] എന്ന സ്ഥലത്ത് മാധവൻനായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നടിയ ലളിത, പത്മിനി, രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി [[ഭരതനാട്യം|ഭരതനാട്യവും]] [[കഥകളി|കഥകളിയും]] [[കേരളനടനം|കേരളനടന]]വുമുൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ആദ്യം നൃത്തം പഠീച്ച്ത് ഗുരു ഗോപിനാഥിന്റെ കീഴില്‌ ആയിരുന്നു <ref name="Weblokam profile">http://www.weblokam.com/cinema/profiles/0610/06/1061006018_3.htm Weblokam profile</ref> സംഗീതത്തിലും തൽപ്പരയായിരുന്നു. ഏഴാം വയസ്സുമുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡൈൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും [[സിലോൺ]], [[സിംഗപ്പൂർ]], [[മലേഷ്യ]] തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്തപരിപാടികൾ അവതരിപ്പിച്ചുയ പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശലകുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ [[പി നീലകണ്ഠൻ ഒരറിവ്]] എന്ന സിനമയിലേക്ക് കക്ഷണിക്കുന്നത്. ഇക്കാലത്ത് ജി വൈ പാർഥസാരഥിയുടെ നാടകങ്ങളിൽ രാഗിണിയുടെ കൂടെ ചെറിയ വേഷങ്ങൾ
 
പത്താമത്തെ വയസ്സിൽ ഒരറിവ് എന്ന തമിഴ് സിനിമയിലൂടെയാണ് സുകുമാരി അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്.<ref name="Weblokam profile"/>. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറുഭാഷകളിൽ പുറത്തിറങ്ങിയ ''തസ്കരവീരനി''ലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാളസിനിമയായ ''കൂടപ്പിറപ്പി''ലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം പിന്നീട് പുതിയ ചിത്രങ്ങളായ ''ചേട്ടത്തി'', ''കുസൃതിക്കുട്ടൻ'', ''കുഞ്ഞാലിമരക്കാ‍ർ'', ''തച്ചോളി ഒതേനൻ'', ''യക്ഷി'', ''കരിനിഴൽ'' എന്നിവയിലെ അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് [[പ്രിയദർശൻ|പ്രിയദർശന്റെ]] ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. ''പൂച്ചക്കൊരു മൂക്കുത്തി'', ''ഓടരുതമ്മാവ ആളറിയാം'', ''ബോയിംഗ് ബോയിംഗ്'', ''വന്ദനം'' എന്നിവയിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് [[ബാലചന്ദ്രമേനോൻ]] സംവിധാനം ചെയ്ത ചിത്രങ്ങളിലും ശ്രദ്ധേയയായി.<ref name="Weblokam profile"/>. പിന്നീട് അമ്മ വേഷങ്ങളിൽ [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.<ref>http://www.weblokam.com/news/keralam/0302/02/1030202054_1.htm Weblokam news</ref>.
"https://ml.wikipedia.org/wiki/സുകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്