"പോസ്റ്റ്മോർട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Prasobhgs എന്ന ഉപയോക്താവ് പോസ്റ്റ്മോർട്ടം എന്ന താൾ പ്രേത വിചാരണ എന്നാക്കി മാറ്റിയിരിക്കുന്നു: ...
No edit summary
വരി 9:
OtherCodes = |
}}
ഒരു വ്യക്തിയുടെ മരണം എപ്പോൾ എപ്രകാരം സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള പ്രത്യേകതരം ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടംപ്രേത വിചാരണ (ആംഗലേയം- Postmortem). ഇംഗ്ലീഷിൽ ഒട്ടോപ്സി എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് എന്നുവിളിക്കും. ഒന്നോ അതിലധികമോ പതോളജിസ്റ്റുകളും സംഘവും ചേർന്നായിരിക്കും പോസ്റ്റ്മോർട്ടം നടത്തുന്നത്.
 
പോസ്റ്റ്മോർട്ടം ഏറിയ പങ്കും നിയമപരമായ കാരണങ്ങളാലാണ് നടത്തപ്പെടുന്നതെങ്കിലും, ചില സാഹചര്യങ്ങളിൽ മരണഹേതുവായ രോഗാവസ്ഥകണ്ടുപിടിക്കുവാനായും ഇത് ചെയ്യാറുണ്ട്. ക്രിമിനൽ കേസുകൾ, അപകടങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടു നടത്തുന്ന പോസ്റ്റ്മോർട്ടത്തെ ഫോറൻസിക് ഒട്ടോപ്സി എന്നും, രോഗവസ്ഥകണ്ടുപിടിക്കാനായും മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കു നടത്തുന്ന പോസ്റ്റ്മോർട്ടത്തെ ക്ലിനിക്കൽ അല്ലെങ്കിൽ അക്കാഡമിക് ഒട്ടോപ്സി എന്നും വിളിക്കുന്നു. മൃതശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ വിശദമായി പരിശോധിച്ച ശേഷം, നെഞ്ച്, ഉദരം, തലയോട് എന്നിവ തുറന്നുള്ള പരിശോധനകൾ മിക്കവാറും എല്ലാ പോസ്റ്റ്മോർട്ടങ്ങളുടെയും ഭാഗമാണ്. പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയ മൃതദേഹം അതിനുശേഷം ഭംഗിയായി തുന്നിച്ചേർത്ത് പൊതുദർശനത്തിനുതകുന്ന രിതിയിൽ മാറ്റിയെടുക്കുന്നതും പോസ്റ്റ്മോർട്ടം പ്രക്രിയയുടെ ഭാഗമാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിനെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നുവിളിക്കുന്നു. നിയമപരമായ പ്രക്രിയകൾ ഉൾപ്പെടുന്ന എല്ലാ കേസുകളിലും വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
"https://ml.wikipedia.org/wiki/പോസ്റ്റ്മോർട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്