"സൗരയൂഥേതരഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
1995 ഒക്ടോബർ 6ന് ജനീവ സർവകലാശാലയിലെ മൈക്കൽ മേയർ, ദിദിയേർ കെലോസ് എന്നിവർ ഒരു മുഖ്യശ്രേണിനക്ഷത്രത്തിന് ([[51 പെഗാസി]]) ചുറ്റും ഗ്രഹം പരിക്രമണം ചെയ്യുന്നതായുള്ള ആദ്യത്തെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.<ref name="Mayor">{{cite journal | author=M. Mayor, D. Queloz | year=1995 | title=A Jupiter-mass companion to a solar-type star | url=http://www.nature.com/nature/journal/v378/n6555/abs/378355a0.html | journal=[[Nature (journal)|Nature]] | volume=378 | issue= | pages=355–359 | doi=10.1038/378355a0}}</ref> Observatoire de Haute-Provence ൽ വച്ച് നടന്ന ഈ കണ്ടെത്തൽ സൗരയൂഥേതരഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു. ഉയർന്ന റെസല്യൂഷൻ സ്പെക്ട്രോസ്കോപി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലെ മുന്നേറ്റങ്ങൾ സൗരയൂഥേതരഗ്രഹങ്ങളുടെ കണ്ടെത്തലുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. മാതൃനക്ഷത്രങ്ങളുടെ ചലനത്തിൽ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണഫലമായുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ ഇതുവഴി സാധിച്ചു. ഗ്രഹങ്ങൾ ഡിസ്കിനുമുന്നിലൂടെ ചലിക്കുന്ന സമയത്ത് നക്ഷത്രത്തിന്റെ ദൃശ്യപ്രഭയിലുണ്ടാകുന്ന വ്യത്യാസം നിരീക്ഷിക്കുന്നതുവഴിയാണ് ചില സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്താനായത്.
 
2013 ഫെബ്രുവരി 28 വരെ സൗരയൂഥേതരഗ്രഹങ്ങളുടെ വിജ്ഞാനകോശത്തിൽ 863 അംഗങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.<ref name="exoplanetarchive">{{cite web|year=2013|title=Current Exoplanet Archive Holdings|url=http://exoplanetarchive.ipac.caltech.edu/index.html}}</ref> ഇവയിൽ പിന്നീട് തെളിയിക്കപ്പെട്ട 1980-കളിൽ നിന്നുള്ള അവകാശവാദങ്ങളും ഉൾപ്പെടും.<ref name="Encyclopedia"/>[http://exoplanetarchive.ipac.caltech.edu/index.html] ഒന്നിലേറെ ഗ്രഹങ്ങളുള്ളതായി കണ്ടെത്തിയ ആദ്യത്തെ വ്യവസ്ഥ PSR 1257+12 ആയിരുന്നു. ഉപ്സിലോൺ ആൻഡ്രോമിഡേ ആണ് ഒന്നിലേറെ ഗ്രഹങ്ങളുള്ളതായി നിരീക്ഷിക്കപ്പെട്ട ആദ്യത്തെ മുഖ്യശ്രേണിനക്ഷത്രം. 2013 ഫെബ്രുവരി 19 വരെ 128 ബഹുഗ്രഹവ്യവസ്ഥകളെ കണ്ടെത്താനായിട്ടുണ്ട്. രണ്ട് വ്യത്യസ്ത പൾസാറുകളെ പരിക്രമണം ചെയ്യുന്ന നാല് പൾസാർ ഗ്രഹങ്ങളെയും ഇതുവരെ നിരീക്ഷിക്കാനായിട്ടുണ്ട്. നക്ഷത്രങ്ങൾക്കുചുറ്റുമുള്ള ഡിസ്കുകളുടെ ഇൻഫ്രാറെഡ് നിരീക്ഷണങ്ങൾ ലക്ഷക്കണക്കിന് നക്ഷത്രവ്യവസ്ഥകളിൽ [[ധൂമകേതു|ധൂമകേതുക്കളുള്ളതിലേക്ക്]] വിരൽചൂണ്ടുന്നു.
 
== സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തുന്ന രീതികൾ ==
"https://ml.wikipedia.org/wiki/സൗരയൂഥേതരഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്