"എക്സ്ട്രിമോഫൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിൽ ജീവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പ്രമാണം:Grand prismatic spring.jpg|ലഘുചിത്രം|യെല്ലോസ്റ്റോൺ നാഷണൽപാർക്കിൽ വളരുന്ന താപസ്നേഹികളായ സൂഷ്മജീവികൾ സൃഷ്ടിക്കുന്ന വർണ്ണവിന്യാസം]]
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികൾ. സാധാരണ ജീവികൾക്ക് വളരാൻ കഴിയാത്ത ഭൗതികചുറ്റുപാടുകളിലായിരിക്കും ഇത്തരം ജീവികൾ ജീവിക്കുന്നത്. വളരെ ഉയർന്ന [[താപനില]], ഉയർന്ന [[അമ്ലം|അമ്ലത്വം]], [[ക്ഷാരം|ക്ഷാരത്വം]] തുടങ്ങിയ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള അനുകൂലനങ്ങൾ ഇത്തരം ജീവികൾ നേടിയെടുത്തിട്ടുണ്ട്.
അതിതീവ്രപരിസ്ഥിതിയെ നേരിടുന്ന ജീവികൾ പലതും സൂഷ്മജീവികളാണ്.
 
== തെർമോഫൈലുകൾ ==
സമുദ്രങ്ങളിലെ അത്യുഷ്ണജല പ്രവാഹങ്ങളുള്ളിടത്ത് വസിക്കുന്ന വിരകൾ പോലുള്ള ജീവികളെ കണ്ടെത്തിയിട്ടുണ്ട്. [[അഗ്നിപർവ്വതമുഖം|അഗ്നിപർവ്വതമുഖങ്ങളിലും]] മറ്റുമാണ് ഇത്തരം ജീവികളുടെ വാസം. 45 മുതൽ 122 വരെ ഡിഗ്രി സെന്റിഗ്രേഡ് താപനിലയിൽ സുഖമായി വസിക്കുന്ന ജീവികളാണ് തെർമോഫൈലുകൾ.
 
== ജ്യോതിർജീവശാസ്ത്രം ==
ജ്യോതിർജീവശാസ്ത്രകാർ[[ജ്യോതിർജീവശാസ്ത്രം|ജ്യോതിർജീവശാസ്ത്രകാരർ]] എക്സ്ട്രിമോഫൈലുകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെടുന്നുണ്ട്. മറ്റു [[ഗ്രഹം|ഗ്രഹങ്ങളിലെ]] ജീവൻ നിലനിൽക്കാൻ സാധ്യതയില്ല എന്നു കരുതുന്ന ഇടങ്ങളിലും ജീവനെ അന്വേഷിക്കാം എന്ന് തിരിച്ചറിഞ്ഞത് ഇത്തരം അതിതീവ്രസാഹചര്യങ്ങളിൽ വളരുന്ന ജീവികളെക്കുറിച്ച് പഠിച്ചതോടെയാണ്.
"https://ml.wikipedia.org/wiki/എക്സ്ട്രിമോഫൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്