"സാഹിർ ലുധിയാൻവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
മട്രിക്കുലേഷൻ വരെ അദ്ദേഹം ലുധിയാനയിലെ ഖൽസ ഹൈസ്കൂളിൽ പഠിച്ചു. അതിനു ശേഷം അദ്ദേഹം ബി. ഏ. ക്ക് ലുധിയാനയിലെ സതീഷ് ചന്ദർ ധവാൻ കോളേജിൽ ചേർന്നു, പക്ഷെ പഠ്ത്തം മുഴുമിക്കുന്നതിനു മുൻപ് എന്തോ അച്ചടക്ക ലംഘന പ്രശ്നം കാരണം അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കി.<ref>Personal Communication from Dr. GS Mann, ex-Principal SCD Govt. College For Boys, Ludhiana: the expulsion letter is preserved in the Disciplinary Records Register of the college</ref> കോളേജിൽ നിന്ന് പുറത്തായതിന് ശേഷം അദ്ദേഹം ലാഹോറിൽ പോയി താമസിച്ചു. അവിടെ വച്ച് ആദ്യ ഉർദു കവിതാ പുസ്തകമായ തൽഖിയാൻ (Bitterness) എഴുതി. പിന്നെ രണ്ട് കൊല്ലം ഒരു പ്രസാധകനെ തിരഞ്ഞു നടന്നു. 1945 ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തക പ്രസിദ്ധീകരണത്തിന് ശേഷം ഇദ്ദേഹം ചില ഉർദു അനുകാലിക പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായി ജോലി ചെയ്തു. മാർക്സിസ്റ്റ് ചായ്്വുള്ള ചില ലേഖനങ്ങൾ സവേരാ എന്ന ഉർദു മാസികയിൽ എഴുതിയതിന് പാകിസ്ഥാൻ സർക്കാർ സാഹിറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അങ്ങനെ സാഹിർ 1949 ൽ പാകിസ്താനിൽ നിന്ന് ഒളിച്ചോടി ഡെൽഹിയിൽ വന്നു. അവിടെ രണ്ട് മാസം താമസിച്ചതിന് ശേഷം ബോംബെയിൽ സ്ഥിര താമസമായി. സാഹിറിന്റെ ഒരു സുഹൃത്ത് "ബോംബെയ്ക്ക് എന്നെ ആവശ്യമുണ്ട്" എന്ന് സാഹിർ പറഞ്ഞതായി ഓർക്കുന്നു.
 
[[മുംബൈ|ബോംബെയിലെത്തിയ]] സാഹിർ അന്ധേരിയിലെ ഒരു വാടകവീട്ടിലെ ഒറ്റമുറിയിൽ താമസമായി. പ്രസിദ്ധ ഉർദു/ഹിന്ദി എഴുത്തുകാരായ ഗുൽസാർ, കിഷൻ ചന്ദർ എന്നിവർ അക്കാലത്ത് സാഹിറിന്റെ അയൽക്കാരായിരുന്നു. ബോംബെയിലെത്തിയ വർഷം തന്നെ സാഹിറിന് ഹിന്ദി സിനിമയിൽ ഗാനരചയിതാവായി ബ്രേക്ക് കിട്ടി. 1949 ഇറങ്ങിയ ''ആസാദീ കീ രാഹ് പർ'' എന്ന ഹിന്ദി സിനിമയിൽ നാല് പാട്ടുകൾ എഴുതാനവസരം ലഭിച്ചു. ഈ സിനിമയിലെ ഗാനങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ല, പക്ഷെ, 1951 ൽ ഇറങ്ങിയ എസ്. ഡി. ബർമൻ സംഗീതം ചെയ്ത ''നൗജവാൻ'' എന്ന സിനിമയിലെ സാഹിർ എഴുതിയ പാട്ടുകൾ വളരെ പോപ്പുലർ ആയി.
 
==അവലംബം==
"https://ml.wikipedia.org/wiki/സാഹിർ_ലുധിയാൻവി" എന്ന താളിൽനിന്ന് ശേഖരിച്ചത്