"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152:
[[പോംപി|പോം‍പേയെ]] '''മഹാനായ പോം‍പേയ്''' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ [[സ്പാർട്ടക്കുസ്|സ്പാർട്ടക്കുസിന്റെ]] നേതൃത്വത്തിൽ സമരം ആരംഭിച്ചത്. അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. ക്രി.മു. 82-73 കാലഘട്ടത്തിൽ സ്പെയിനിൽ നേടിയ യുദ്ധവിജയമാണ് അദ്ദേഹത്തിന്റെ കിരീടത്തിലെ ഏറ്റവും ശോഭയുള്ള പൊൻ‍‌തൂവൽ.
 
==== [[ജൂലിയസ് സീസർ|ജൂലിയുസ് കെയ്സർ]] ====
 
{{Main|ഗൈയുസ് ജൂലിയുസ് കേയ്സർ}}
(ലത്തീനിലെ ഉച്ചാരണം [ˈgaːjus ˈjuːlius ˈkaɪsar]) ഉന്നതകുലജാതനായ [[ജൂലിയസ് സീസർ|സീസർ]] (കെയ്സർ), ക്രാസ്സുസും പോം‍പേയുമായി യോജിച്ച് പ്രവർത്തിച്ച് പ്രശസ്തിയിലേക്കു വന്നയാളാണ്. ഈ മൂന്നു പേരും ചേർന്നതാണ് '''ത്രിയും‍വരാത്തേ''' (ട്രയം‍വരേറ്റ്) Triumvarate) എന്നറിയപ്പെട്ടിരുന്ന ശക്തികൾ. ഇവരെ നിരസിക്കുവാനുള്ള ശക്തി [[റോമൻ സെനറ്റ്|സെനറ്റിനുണ്ടായില്ല]]. ജൂലിയുസ് ക്രി.മു. 59-ൽ കോൺസുൾ ആയി തിരഞ്ഞെടുക്കപ്പേട്ടു. നാലു [[ലീജിയൺ]], ഇല്ലിറിക്കം, ഗ്വാൾ എന്നിവയുടെ ഗവർണർ ആയി, പോം‍പേയ് റോമിലെ സെനറ്റിനെ ഭരിച്ചു. ക്രാസ്സുസ് ഏഷ്യയിലെ റോമൻ പ്രവിശ്യയിലും ഭരണം നടത്തി. കെയ്സർ ഗ്വാളിൽ ഉണ്ടായ യുദ്ധങ്ങളിൽ വിജയിച്ചു പ്രശസ്തി നേടി. എന്നാൽ ക്രാസ്സുസ് മറ്റൊരു യുദ്ധത്തിൽ വധിക്കപ്പെട്ടു. പോം‍പേയാകട്ടെ കെയ്സറിന്റെ പ്രശസ്തിയിൽ ഭയന്ന് റോമൻ നാടിവാഴികളുമായിച്ചേർന്ന് അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കി. ഇതറിഞ്ഞ കെയ്സർ തിരിച്ചു വന്ന്‌ പോം‍പേയെ തോല്പിച്ചോടിച്ചു.[[ഫർസാലുസ്]] എന്ന സ്ഥലത്ത് വച്ച് പോം‍പേയുടെ റിപ്പബ്ലിക്കൻ സൈന്യത്തെ സ്പാനിഷ് സൈന്യത്തിന്റെ സഹായത്തോടേ തോൽ‍പിച്ചു. പോം‍പേ ഗ്രീസിൽ അഭയം പ്രാപിച്ചെങ്കിലും അജ്ഞാതനായ ഒരാൾ അദ്ദേഹത്തെ വധിച്ചു. [[ഫർസാലുസ്]] യുദ്ധം അന്തിമമായി റോമൻ റിപ്പബ്ലിക്കിന്റെ അവസാനമായി കരുതാം. ഇവിടന്നങ്ങോട്ട് ജൂലിയുസ് കെയ്സറിന്റേയും പിന്നീടങ്ങോട്ട് സ്വേച്ഛാധിപതിമാരുടേയും കാലം അഥവാ രാജാക്കന്മാരുടെ, സാമ്രാജ്യത്വത്തിന്റെ കാലമായിരുന്നു.
 
സീസർ പ്രതിയോഗികളെയെല്ലാം നിഷ്കരുണം തുടച്ചു നീക്കി കുറേക്കാലം ഭരണം കൈയാളി. ക്ലിയോപാട്രയെ[[ക്ലിയോപാട്ര]]യെ ഈജിപ്തിന്റെ രാജ്ഞിയാക്കി.
എന്നാൽ ഇത് സെനറ്റിലെ ചിലരിൽ മുമുറുപ്പ് ഉണ്ടാക്കി. കെയ്സർ റോമിലെ ജനങ്ങൾക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നത് എന്ന് അവർ പറഞ്ഞു പരത്തി. അവസാനം ഒരു ഗൂഡാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയുസിനെ കുത്തിക്കൊന്നു. <ref> [http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Brutus*.html ജൂനിയുസ് ബ്രൂട്ടുസിന്റെ ജീവ കഥ, ശേഖരിച്ച തിയ്യതി 2007 മാർച്ച് 12]</ref>
 
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്