"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox military person
|name= <big>മാർക്കസ് അന്റോണിയസ്</big><br /><small>M·ANTONIVS·M·F·M·N</small><ref>In full, Marcus Antonius Marci Filius Marci Nepos; in English, "Marcus Antonius, son of Marcus, grandson of Marcus</ref>
|birth_date= ജനുവരി 14, 83 BC
|death_date= ആഗസ്റ്റ് 1, 30 BC (53 വയസ്സ്)
വരി 14:
}}
{{inuse}}
'''മാർക്കസ് അന്റോണിയസ്''', (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. മാർക്ക് ആന്റണി എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. '''മാർക്കസ് അന്റോണിയസ്''' [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം [[ഒക്റ്റാവിയൻ|ഒക്റ്റാവിയനും]], [[മാർക്കസ് ലെപിഡസ്|മാർക്കസ് ലെപിഡസുമായി]] ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം 43 ബി സി മുതൽ 33 ബി സി വരെ [[റോമൻ റിപ്പബ്ലിക്]] ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി [[ക്ലിയോപാട്ര|ക്ലിയോപാട്രയും]] ആത്മഹത്യ ചെയ്തു. ഇതിനു ശേഷം ഒൿറ്റാവിയൻ [[അഗസ്റ്റസ്]] എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു [[റോമൻ റിപ്പബ്ലിക്ക്|അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ]] നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.<ref>Eck, Werner; translated by Deborah Lucas Schneider; new material by Sarolta A. Takács. (2003) The Age of Augustus. Oxford: Blackwell Publishing (hardcover, ISBN 0-631-22957-4; paperback, ISBN 0-631-22958-2)</ref>
 
===ജീവിത രേഖ===
====ആരംഭ കാലം====
പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് [[മാർക്കസ് അന്റോണിയസ് (പ്രാസംഗികൻ)]] ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ [[പ്രേറ്റർ]] പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. [[സിസറോ]]യുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക് കൂടി ഇല്ലാത്തത് കൊണ്ടാണ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]]നെ ആ പദവിയിൽ നിയോഗിച്ചത്<ref>Huzar 1978, p. 15</ref> ആന്റണിയുടെ മാതാവ് ജൂലിയ റോമിലെ കോൺസൾ (consul) സ്ഥാനം വഹിച്ചിരുന്ന ലുസിയസ് സീസറിന്റെ മകളായിരുന്നു. യൗവനത്തിൽ മാർക്ക് ആന്റണി ഒരു അലസനും സുഖലോലുപനുമായിരുന്നു, ഒരു കടുത്ത ചൂതുകളിക്കാരൻ എന്ന കുപ്രസിദ്ധിക്കുടമയുമായിരുന്നു.
 
===അവലംബം===
{{reflist}}
 
[[വർഗ്ഗം:റോം]]
"https://ml.wikipedia.org/wiki/മാർക്ക്_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്