"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
ബി.സി. 8-7 നൂറ്റാണ്ടുകളുടെ സന്ധിയിൽ (716 – 687) മുപ്പതു വർഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്നു ഹെസക്കിയാ. [[തനക്ക്|എബ്രായബൈബിൾ]] അദ്ദേഹത്തെ യഹൂദരുടെ ഏറ്റവും ധാർമ്മികരായ രാജാക്കന്മാരിൽ ഒരാളായി ചിത്രീകരിക്കുന്നു. മതമേഖലയിൽ [[യെരുശലേം]] ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള യഹോവപക്ഷധാർമ്മികതയെ പിന്തുണച്ച ഹെസക്കിയാ, ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചു. യഹൂദപ്രവാചകന്മാരായ [[ഏശയ്യായുടെ പുസ്തകം|ഏശയ്യായും]] [[മിക്കായുടെ പുസ്തകം|മിക്കായും]] ഹെസക്കിയായുടെ കാലത്തു പ്രവചനം നടത്തിയിരുന്നവരായി കരുതപ്പെടുന്നു.
ഹെസക്കിയായുടെ ജീവിതകാലത്ത്, ഉത്തരദിശയിൽ യൂദയായുടെ സഹോദരരാജ്യമായിരുന്ന ഇസ്രായേൽ
[[ചിത്രം:Hezekiahs Tunnel.jpg|thumb|left|
അക്കാലത്തെ സാങ്കേതികനിലവാരം പരിഗണിക്കുമ്പോൾ ശ്രദ്ധേയമായ ഒരു നിർമ്മാണസംരംഭത്തിന്റെ പേരിലും ഹെസക്കിയാ അറിയപ്പെടുന്നു. [[യെരുശലേം|യെരുശലെമിനെതിരെ]] അസീറിയയുടെ ഉപരോധം ഭയന്ന ഹെസക്കിയാ, തലസ്ഥാനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനായി ഒരു തുരങ്കം നിർമ്മിച്ചു. ഗിഹോൺ അരുവിയിലെ വെള്ളം, നഗരത്തിനകത്തുള്ള സിലോഹാക്കുളത്തിലെത്തിക്കാൻ ഭൂമിക്കടിയിൽ 500 മീറ്റർ നീളത്തിൽ പാറ ഭേദിച്ചുണ്ടാക്കിയ ഈ തുരങ്കം ഹെസക്കിയായുടെ തുരങ്കം, സിലോഹാ തുരങ്കം എന്നീ പേരുകളിൽ അറിയപ്പെടുകയും രണ്ടര സഹസ്രാബ്ദത്തിനു ശേഷം ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.
|