"ദനഹാ പെരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Epiphany (holiday)}}
[[File:Baptism (Kirillo-Belozersk).jpg|thumb|യോർദ്ദാൻ നദിയിൽ സ്നാനമേൽക്കുന്ന യേശു - ഒരു റഷ്യൻ ഐക്കൺ]]
ഒരു ക്രിസ്ത്യൻ വിശേഷദിനമാണ് '''എപ്പിഫനി''' (Epiphany) അഥവാ '''ദനഹാ'''. പിണ്ടിപ്പെരുന്നാൾ എന്നും ഇതറിയപ്പെടുന്നു. പരമ്പരാഗതമായി ജനുവരി 6-ന് ആഘോഷിക്കപ്പെടുന്ന ഈ പെരുന്നാളിൽ പൗരസ്ത്യദേശത്തെ ജ്ഞാനികൾ ബേത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ വണങ്ങിയതിനെയാണ് പാശ്ചാത്യ സഭകൾ പ്രധാനമായും അനുസ്മരിക്കുന്നത്. എന്നാൽ യോർദ്ദാൻ നദിയിൽ വെച്ച് യേശു സ്നാനമേറ്റതിനെ അനുസ്മരിക്കുന്ന കർത്താവിന്റെ മാമോദീസ പെരുന്നാളായി പൗരസ്ത്യസഭകൾ ഈ ദിനം ആചരിക്കുന്നു. പൗരസ്ത്യസഭകളിൽ [[ജൂലിയൻ കാലഗണനാരീതി]] പിന്തുടരുന്നവ ഗ്രിഗോറിയൻ കലണ്ടറുമായുള്ള 13 ദിവസങ്ങളുടെ വ്യത്യാസം കാരണം ജനുവരി 19-ന് എപ്പിഫനി ആചരിക്കുന്നു. ''എപ്പിഫനി'' എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം 'സാക്ഷാത്‌കാരം', അല്ലെങ്കിൽ 'വെളിപ്പെടുത്തൽ' എന്നും ''ദനഹാ'' എന്ന സുറിയാനി പദത്തിന്റെ അർത്ഥം 'ഉദയം' എന്നുമാണ്. ''തിയോഫനി'' (Theophany) എന്നും ഈ പെരുന്നാൾ അറിയപ്പെടുന്നുണ്ട്. ക്രിസ്ത്യൻ വീടുകളിൽകേരളത്തിൽദിവസംദിനം വീട്ടുമുറ്റത്ത്''പിണ്ടിപെരുന്നാൾ'', വാഴപ്പിണ്ടി കുഴിച്ചുവയ്ക്കുകയും അതിൽ ഈർക്കിൽ കുത്തിവച്ച് അവയിൽ''രാക്കുളിപെരുന്നാൾ'' മൺവിളക്കുകൾഎന്നീ കത്തിച്ചുവയ്ക്കുകയുംപേരുകളിലും ചെയ്യുന്നുഅറിയപ്പെടുന്നു.
==ചരിത്രം==
[[File:WiseMenAdorationMurillo.png|thumb|left|കിഴക്ക് ദേശത്ത് നിന്നുമുള്ള ജ്ഞാനികളുടെ ആഗമനം - 17-ആം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം]]
Line 11 ⟶ 10:
പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വെള്ളത്തിന്റെ വാഴ്വ് (Great Blessing of Waters) എപ്പിഫനിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്നു. ഈ ചടങ്ങ് രണ്ടു പ്രാവശ്യമായി--തിരുനാളിനു തലേദിവസം സന്ധ്യയ്ക്ക് ദേവാലയത്തിനുള്ളിലെ മാമോദീസ തൊട്ടിയിലും തിരുനാളിന്റെ ദിവസം ദേവാലയത്തിന് സമീപമുള്ള ജലാശയങ്ങളിലുമായി--നടത്തപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ പെട്ട എത്യോപ്യൻ സഭ ഈ ദിനം ''തിംകത്'' എന്ന പേരിൽ ആചരിക്കുന്നു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾ ''ദൻഹോ'' അല്ലെങ്കിൽ ''ദനഹ'' എന്ന പേരിൽ ആചരിക്കുന്നു.
==ദേശീയവും പ്രാദേശികവുമായ ചടങ്ങുകൾ==
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ഥമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവരും വളരെ വിപുലമായ രീതിയിൽ ദനഹാ (എപ്പിഫനി) ആചരിച്ചിരുന്നു. ''രാക്കുളിപ്പെരുന്നാൾ'' എന്നും ''പിണ്ടികുത്തിപെരുന്നാൾ'' എന്നും ഈ ദിനം അറിയപ്പെട്ടിരുന്നു. യേശുവിന്റെ മാമോദിസയെ അനുസ്മരിച്ചു കൊണ്ട് ജനുവരി 6-ന് തലേ രാത്രിയിൽ വിശ്വാസികൾ അടുത്തുള്ള കുളത്തിലോ നദിയിലോ പോയി ആചാരക്കുളി നടത്തുന്ന പതിവിൽ നിന്നാണ് രാക്കുളിപ്പെരുന്നാൾ എന്ന പേരുണ്ടായത്. അതു പോലെ വീടിനു ചുറ്റും വാഴപ്പിണ്ടി കുത്തിനിർത്തി അതിൽ പന്തങ്ങൾ കൊളുത്തി വെയ്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിപെരുന്നാൾ എന്ന പേരുണ്ടായത്.
വീടുകളിൽ ഈ ദിവസം വീട്ടുമുറ്റത്ത് വാഴപ്പിണ്ടികൾ കുഴിച്ചുവയ്ക്കുകയും അവയിൽ ഈർക്കിലുകൾ കുത്തിവച്ച് ദീപങ്ങൾ തെളിയിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും ചിലയിടങ്ങളീൽ നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ പെരുന്നാളിനെ 'പിണ്ടിപെരുന്നാൾ' അലെങ്കിൽ 'പിണ്ടികുത്തിപെരുന്നാൾ' എന്നും അറിയപ്പെടുന്നു. അതുപോലെ യേശുവിന്റെ മാമോദിസയെ അനുസ്മരിച്ചു കൊണ്ട് വിശ്വാസികൾ അടുത്തുള്ള കുളത്തിലോ നദിയിലോ പോയി ആചാരക്കുളി നടത്തുന്ന പ്രാദേശികരീതിയിൽ നിന്നാണ് 'രാക്കുളിപ്പെരുന്നാൾ' എന്ന പേരുണ്ടായത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ദനഹാ_പെരുന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്