"നാറാണത്ത് ഭ്രാന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
 
[[File:രായിരം കുന്നിലെ നാറാത്ത് ഭ്രാന്തന്റെ ക്ഷേത്രം.jpg|thumb|രായിരം കുന്നിലെ നാറാത്ത് ഭ്രാന്തന്റെ ക്ഷേത്രം]]
 
{{prettyurl|Naranath Bhranthan}}
{{പറയിപെറ്റ പന്തിരുകുലം}}
 
{{പറയിപെറ്റ പന്തിരുകുലം}}
[[പ്രമാണം:Naranathu bhanthan statue at rayiram kunnu.jpg|right|thumb|300px|രായിരം കുന്നിലെ നാറാണത്ത് ഭ്രാന്തൻ പ്രതിമ]]
കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ [[പറയി പെറ്റ പന്തിരുകുലം|പറയി പെറ്റ പന്തിരുകുലത്തിലെ]] അംഗമാണ്‌ '''നാറാണത്ത്‌ ഭ്രാന്തൻ'''. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന)ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള അഴവേഗപ്പൂറ ഇല്ലത്തു വന്നു<ref>ഡോ.രാജൻ ചുങ്കത്ത്, പന്തിരുകുലത്തിന്റെ പിൻ ഗാമികൾ, മാതൃഭൂമി ബുക്സ്. 2010. പേജ്-41</ref>.
 
മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് [[ഗ്രീക്ക്]] പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഈ ഇഷ്ട വിനോദത്തിനിടക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത് ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാ ടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്.
എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു.അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു
ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോളാദ്യം താൻ മരിക്കാൻ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു.. കാളി ഉത്തരം പറഞ്ഞ്പ്പോൾ ഏനിക്ക് ഒരു ദിവസം കൂടുതൽ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ. ആ ദിവ്യന്റെ മുമ്പിൽ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.
 
[[പ്രമാണം:Naranathu bhanthan statue at rayiram kunnu.jpg|right|thumb|300px|രായിരം കുന്നിലെ നാറാണത്ത് ഭ്രാന്തൻ പ്രതിമ]]
[[File:രായിരം കുന്നിലെ നാറാത്ത് ഭ്രാന്തന്റെ ക്ഷേത്രം.jpg|thumb|രായിരം കുന്നിലെ നാറാത്ത് ഭ്രാന്തന്റെ ക്ഷേത്രം]]
 
പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ധത്തിന്റെ കർത്താവാണ് ഭ്രാന്തൻ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരുതാന്ത്രികനുമായിരുന്നു. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ് നടത്തിയിട്ടുണ്ട്.
രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ. ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങൽക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം
"https://ml.wikipedia.org/wiki/നാറാണത്ത്_ഭ്രാന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്