"മാർഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==ദ്വന്ദവാദം==
സ്വർഗ്ഗപിതാവായ [[ദൈവം]] അയച്ച രക്ഷകനാണ് [[യേശു|യേശുക്രിസ്തുവെന്നും]] അദ്ദേഹത്തിന്റെ പ്രധാന അപ്പസ്തോലനായിരുന്നു [[പൗലോസ് അപ്പസ്തോലൻ|പൗലോസെന്നും]] മാർഷൻ കരുതി. [[ക്രിസ്തുമതം]], [[യഹൂദമതം|യഹൂദമതത്തിൽ]] നിന്ന് ഭിന്നവും അതിന് വിരുദ്ധവും ആണെന്നും അദ്ദേഹം വാദിച്ചു. അന്ന് ശൈശവാവസ്ഥയിലായിരുന്ന [[ക്രിസ്തുമതം]], യഹൂദമതത്തിൽ നിന്ന് വ്യതിരിക്തമായ മതം എന്ന നിലയിൽ അതിന്റെ അസ്തിത്വം ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നത് പരിഗണിക്കുമ്പോൾ, വിപ്ലവാത്മകമായ ഒരു നിലപാടായിരുന്നു അത്. എബ്രായ ബൈബിളിനെ ഒന്നായി തിരസ്കരിച്ച മാർഷൻ, അതിലേയും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയും]] ദൈവങ്ങൾ രണ്ടാണെന്നും കരുതി: ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ച [[പഴയനിയമം|പഴയനിയമത്തിലെ]] [[യഹോവ|യഹോവയും]], [[യേശു|യേശുവിലൂടെ]] അവതരിച്ച [[പുതിയനിയമം|പുതിയനിയമത്തിലെ]] സ്വർഗ്ഗസ്ഥനായ പിതാവുമാണ് ആ ദൈവങ്ങൾ‍. ലോകത്തെ സൃഷ്ടിക്കുകയും, "കണ്ണിനു പകരം കണ്ണ്" എന്ന പ്രാകൃതനീതിയിൽ അധിഷ്ഠിതമായ [[മോസസ്|മോശയുടെ]] നിയമം പിന്തുടരുകയും ചെയ്യുന്ന യഹോവ, "ഡെമിയർജ്" എന്നു വിളിക്കാവുന്ന തരംതാണ ദൈവമാണ്. [[യേശു]] വ്യത്യസ്തനായ മറ്റൊരു ദൈവത്തിന്റെ ജീവിക്കുന്ന അവതാരമാണ്: ചിലപ്പോൾ സ്വർഗ്ഗീയ പിതാവെന്ന് വിളിക്കപ്പെടുന്ന, കരുണയുടേയും സ്നേഹത്തിന്റേയും ഒരു പുതിയ ദൈവം. ഈ രണ്ടു ദൈവങ്ങളുടേയും വ്യക്തിത്വങ്ങൾ വ്യതിരിക്തമാണ്: അല്പനും, ക്രൂരനും, അസൂയാലുവും, യഹൂദരുടെ മാത്രം ഉയർച്ചയിൽ താത്പര്യമുള്ളവനുമായ ഒരു ഗോത്രദൈവവുമാണ് [[യഹോവ]]; മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം സ്നേഹിക്കുന്ന സാർവത്രികദൈവമായ സ്വർഗ്ഗീയപിതാവാകട്ടെ, തന്റെ മക്കളെ ദയാവാത്സല്യങ്ങളോടെ വീക്ഷിക്കുന്നു. ഈ ദ്വന്ദസങ്കല്പം, പഴയനിയമവും, [[യേശു|യേശുവിന്റെ]] ജീവിതത്തേയും ദൗത്യത്തേയും സംബന്ധിച്ച കഥകളും തമ്മിലുള്ള വൈരുദ്ധ്യത്തെ വിശദീകരിക്കാൻ [[മർഷൻ|മാർഷനെ]] സഹായിച്ചു.
 
[[യഹോവ|യഹോവയെ]] [[മാർഷൻ]] നിയമവ്യഗ്രനായ ഒരു ദൈവമായി കണ്ടു. ലോകത്തെയും മനുഷ്യരാശിയേയും സൃഷ്ടിച്ചു കഴിഞ്ഞ്, മനുഷ്യരെ ആ [[ദൈവം]] അവരുടെ പാപങ്ങളുടെ പേരിൽ വെറുത്തു. പാപികളായ മനുഷ്യർക്ക് സഹനവും മരണവും വിധിച്ചുകൊടുക്കുന്നതിൽ അവൻ കണ്ടത് നീതി മാത്രമാണ്. നിയമത്തിന്റെ മാത്രം ദൃഷ്ടിയിൽ നോക്കുമ്പോൾ, ഇത് ശരിയായ നടപടിയായിരുന്നു. എന്നാൽ, തന്റെ പുത്രൻ [[യേശു]] വഴി സ്വയം മനുഷ്യർക്ക് വെളിപ്പെടുത്തിയ സ്വർഗ്ഗീയപിതാവിന്റെ പ്രവർത്തികൾ നിയമത്തിലെന്നതിനു പകരം ദയയിലൂന്നിയവയായിരുന്നു. രോഗശാന്തികളും അത്ഭുതപ്രവർത്തികളും വഴി ആ [[ദൈവം]] തന്റെ കരുണ പ്രകടിപ്പിച്ചു. ഒടുവിൽ അദ്ദേഹം തന്റെ പുത്രനിലൂടെ തന്നെത്തന്നെ കുരിശിൽ ബലിയായി നൽകി. [[യേശു|യേശുവിലൂടെ]] സ്വയം ബലിയായി നൽകുക വഴി, സ്വർഗ്ഗീയ പിതാവ്, മനുഷ്യരാശിയ്ക്ക് പഴയ ദൈവത്തിനോടുണ്ടായിരുന്ന കടപ്പാട് വീട്ടുകയായിരുന്നു. ഈ ബലി, മനുഷ്യവംശത്തിന്റെ പാപക്കറ തുടച്ചു നീക്കി അവരെ നിത്യജീവിതത്തിന് അവകാശികളാക്കി.
 
==മാർഷന്റെ ബൈബിൾ==
"https://ml.wikipedia.org/wiki/മാർഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്