"മാർഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|[[മാർഷൻ]] സിനോപ്പുകാരനായ മാർഷന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
സിനോപ്പുകാരനായ മാർഷന്റെ പ്രബോധനങ്ങളെ ആശ്രയിച്ച് പൊതുവർഷം 144-നടുത്തെങ്ങോ രൂപപ്പെട്ട് ആദിമക്രിസ്തീയതയിൽ നിലവിലിരുന്ന ഒരു ദൈതവാദ വിശ്വാസവ്യവസ്ഥയാണ് '''മാർഷനിസം'''<ref>"മാർഷനു മറുപടി" എന്ന [[തെർത്തുല്യൻ|തെർത്തുല്യന്റെ]] കൃതിയിലെ, കുരിശുമരണത്തിന് 115 വർഷവും 6 മാസവും ശേഷം എന്ന കാലഗണനയെ ആശ്രയിച്ച്</ref> [[യേശു|യേശുവിനെ]] ദൈവം അയച്ച രക്ഷകനായും [[പൗലോസ് അപ്പസ്തോലൻ|പൗലോസിനെ]] അപ്പസ്തോലന്മാരിൽ മുഖ്യനായും കണക്കാക്കിയ [[മാർഷൻ]], [[തനക്ക്|എബ്രായ ബൈബിളിനേയും]], ഇസ്രായേലിന്റെ ദൈവമായ [[യഹോവ|യഹോവയേയും]] തള്ളിപ്പറഞ്ഞു. യഹൂദസങ്കല്പത്തിലെ ക്രൂദ്ധനായ ദൈവം, [[പുതിയനിയമം|പുതിയനിയമത്തിലെ]] സ്നേഹസ്വരൂപനായ ദൈവപിതാവിൽ നിന്നു വ്യതിരിക്തനായ അധമശക്തിയാണെന്ന് [[മാർഷൻ]] പഠിപ്പിച്ചു.
 
മാർഷന്റെ പ്രബോധനം ഒരുവിധത്തിൽ [[ജ്ഞാനവാദം|ക്രിസ്തീയജ്ഞാനവാദികളുടെ]] ദൈവവിജ്ഞാനീയത്തിനു സമാനമായിരുന്നു; [[ജ്ഞാനവാദം|ജ്ഞാനവാദത്തെപ്പോലെ]] മാർഷനിസവും വിപരീതസ്വഭാവമുള്ള രണ്ടു ദൈവികശക്തികളുടെ മുഖാമുഖം സങ്കല്പിക്കുന്ന ദ്വൈതവാദമായിരുന്നു: ആ ശക്തികളിലൊന്ന് ഉദാത്തവും ആത്മീയവുമായ നന്മയായിരിക്കുമ്പോൾ ഇതരശക്തി അധമവും ഭൗതികവും ആയ തിന്മ ആകുന്നു. തിന്മയ്ക്ക് വ്യതിരിക്തമായ സ്വതന്ത്രാസ്തിത്വമില്ലെന്നും നന്മയുടെ കുറവോ അഭാവമോ മാത്രമാണ് അതെന്നുമുള്ള മുഖ്യധാരക്രിസ്തീയതയുടേയും [[മൈമോനിഡിസ്|മൈമോനിഡിസിനെപ്പോലുള്ള]] യഹൂദചിന്തകന്മാരുടേയും നിലപാടിനു വിരുദ്ധമായിരുന്നു ഈ സങ്കല്പം.<ref>[[[തോമസ് അക്വിനാസ്]], ''സുമ്മാ തിയോളജിയേ'' Prima Pars, Q. 14 A. 10; Q. 49 A. 3.; [[വ്യാജ ദിയൊനുസ്യോസ്]], ''ദൈവനാമങ്ങളെക്കുറിച്ച്'', 4; iv. 31</ref><ref>[[മൈമോനിഡിസ്]], ''[[സന്ദേഹികൾക്കു വഴികാട്ടി]]'' 3,10</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മാർഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്