"ഫ്രാൻസിസ് സേവ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
 
[[Kingdom of Navarre|നവാരെ രാജ്യത്ത്]] (ഇപ്പോൾ [[സ്പെയിൻ]]-[[ഫ്രാൻസ്]]) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും [[ഈശോസഭ|ഈശോസഭയുടെ]] സ്ഥാപകരിൽ ഒരാളും ആണ് '''ഫ്രാൻസിസ് സേവ്യർ''' (7 ഏപ്രിൽ 1506 – 3 ഡിസം.1552) . അദ്ദേഹം [[വിശുദ്ധ ഇഗ്നേഷ്യസ് ലെയോള|വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ]] അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു <ref>Attwater (1965), p. 141.</ref> ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൽആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ [[ജപ്പാൻ]], മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മറ്റു നാടുകളിലും അദ്ദേഹം വേദപ്രചാരകനായി എത്തി.
 
ഭാഷാപരവും മറ്റുമായ പരിമിതികൾ മൂലം ഇന്ത്യയൊഴിച്ചുള്ള നാടുകളിൽ ആദ്യത്തെ ക്രിസ്തീയ വേദപ്രചാരകനായെത്തിയ അദ്ദേഹത്തിന് പരിമിതമായ വിജയം മാത്രമേ നേടാനായുള്ളു. എങ്കിലും പൊതുവേ പറഞ്ഞാൽ, കേവലം പത്തു വർഷം മാത്രം ദീർഘിച്ച ആ പ്രേഷിത സംരംഭത്തിന്റെ സാഹസികതയും വൈപുല്യവും വേദപ്രചരണദൗത്യങ്ങളുടെ ചരിത്രത്തിൽ അസാധാരണമായിരുന്നു.<ref name ="scott">കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറങ്ങൾ 928-30)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1557373" എന്ന താളിൽനിന്ന് ശേഖരിച്ചത്