"ജോർജസ് മെലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മാറി ജോർജസ് ഴാൻ മെലീസ് അഥവാ ജോർജസ് മെലീസ് ,(ആംഗല ഉച്ഛാരണം: /mɛ.li.'ez/);((8 ഡിസംബർ 1861 – 21 ജനുവരി 1938) സിനിമാ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഫ്രാൻസ് സ്വദേശിയായ ഒരു സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്നു. സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നാന്ദി കുറിച്ച സ്റ്റോപ്പ് ട്രിക്ക് അവതരിപ്പിച്ചത് ഇദ്ദേഹമാണ് . (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും ,തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവേദ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ രീതി). മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിരം നൽകി മെലീസ് വിപ്ലവം സൃഷ്ടിച്ചു. മാജിക്, യന്ത്രവിദ്യ എന്നീക്കാര്യങ്ങളിലുണ്ടായിരുന്ന തന്റെ പാടവത്തെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം സിനിമജീഷ്യൻ എന്നും അറിയപ്പെട്ടിരുന്നു.ജോർജസ് മെലീസിന്റെ സൃഷ്ടികളായ ചന്ദ്രനിലേക്കൊരു യാത്ര/ എ ട്രിപ് ടു ദ മൂൺ (1902), അസാദ്ധ്യ യാത്ര/ ദ ഇമ്പോസിബിൾ വോയിജ് (1904) എന്നിവ ആദ്യകാല സയൻസ് ഫിക്ഷൻ സിനിമകളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹം 1896ൽ പുറത്തിറക്കിയ ഭൂതാധിനിവേസമുള്ള മാളിക/ ദ ഹോണ്ടിഡ് കാസിൽ എന്ന ചിത്രം ഭയാനക സിനിമകളുടെ ഗണത്തിൽപ്പെടുന്നതാണ്. അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലം നിശബ്ദ ചിത്രങ്ങൾ പുറത്തിറക്കാനെ മെലീസിന് കഴിഞ്ഞിരുന്നുള്ളു.
== ആദ്യകാല ജീവിതം, വിദ്യാഭ്യാസം ==
ഴാൻ ലൂയിസ് സ്റ്റാനിസ്ലെസ് മെലീസിന്റേയും അദ്ദേഹത്തിന്റെ ഡച്ച് ഭാര്യയായ യോനാ കാതറീൻ ഷൂഴിങ്ങിന്റേയും മകനായി 1861 ഡിസംബർ 8നാണ് മാറി ജോർജസ് ഴാൻ മെലീസ് ജനിക്കുന്നത്. പാരീസിലേക്ക് 1843ൽ താമസം മാറ്റിയ ജോർജസിന്റെ പിതാവ് അവിടെ ഒരു ബൂട്ട് നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്ത് വരുമ്പോഴാണ് കാതറീനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ബോൾവാർഡ് സെയിന്റ് മാർട്ടിനിൽ ഇവർ ഒരു ബൂട്ട് നിർമ്മാണ ഫാക്ടരി സ്ഥാപിക്കുകയും ചെയ്തു. ഈ ദമ്പതിമാർക്ക് യഥാക്രമം ഹെന്രി ഗാസ്റ്റൺ എന്നീ പുത്രന്മാർ ജനിക്കുകയും ചെയ്തു മൂന്നാമത്തെ പുത്രനായ ജോർജസിന്റെ വരവോടെ കുടുംബം സമ്പന്നമായിത്തീരുകയും ചെയ്തു. ഏഴാമത്തെ വയസ്സിൽ വിദ്യാർത്ഥിയായിരുന്ന് ജോർജസ് മെലീസിന് ഫ്രാൻസ് - പ്രഷ്യൻ യുദ്ധത്തിനിറ്റെയുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുകയും തുടർന്ന് പ്രശസ്തമായ ലൈസി ലൂയിസ് ലേ ഗ്രാൻഡ് എന്ന വിദ്യാലയത്തിൽ പ്രവേശനം നേടുകയും ചെയ്തു. പത്താം വയസ്സിൽ തന്നെ ജോർജസ് മെലീസ് പാവക്കൂത്തുകൾ നടത്തുകയും, പാവകൾ ചരടുകളാൽ ചലിപ്പിക്കപ്പെടുന്ന മാരിയണറ്റ് രീതിയിൽ പ്രാവീണ്യം നേടുകയും ചെയ്തു. 1880ൽ അദ്ദേഹത്തിന്റെ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയായി.
വരി 10:
== ശിഷ്ട ജീവിതം ==
 
1907 മുതൽ മെലീസിന്റെ ചലച്ചിത്ര സപര്യക്ക് അസ്വാരസ്യങ്ങൾ നേരിടേണ്ടി വന്നു. [[തോമസ് ആൽ വാ എഡിസൺ ]]സ്താപിച്ച് മോഷൻ പിക്ചർ പേറ്റന്റ് കമ്പനി നടപ്പിൽ വരുത്തിയ നിയമങ്ങൽ മൂലം മെലീസിന് ആഴ്ചതോറും 1000 അടി ഫിലിം നൽകേണ്ടതായി വന്നു. മെലീസിന്റെ സഹോദരൻ ഇതേ സമയം അമെരിക്കയിൽ മറ്റൊരു സ്റ്റുഡിയോ സ്ഥാപിച്ച് മെലീസിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. 1907ൽ പുറത്തിരങ്ങിയ ‘ഹോഗ് സമാധാന ചർച്ച/ ഹോഗ് പീസ് കോൺഫറൻസ്’ എന്ന ചിത്രത്തൊടുകൂടി മെലീസ് ചലച്ചിത്ര നിർമാണത്തിൽ നിന്നും പിൻവാങ്ങുകയും. 1909ൽ സ്റ്റാർ ഫിലിം കമ്പനി സിനിമാ നിർമാണം അവസാനിപ്പിക്കുകയും ചെയ്തു.ഇതോടൊപ്പം എഡിസൺ ഉൾപ്പെടെയുള്ള അമെരിക്കൻ സിനിമാ നിർമ്മാതക്കളുടെ മേൽക്കോയ്മ അംഗീകരിക്കാൻ മെലീസ് ഒട്ട് തയ്യാറായതുമില്ല. എന്നാ‍ൽ ഇതേ വർഷം തന്നെ മെലീസ് ചലച്ചിത്ര നിർമാണം പുനരാരംഭിച്ചു. 1910ൽ അദ്ദേഹം 14 ചിത്രങ്ങൾ പുറത്തിരക്കി. മുന്തിയ ലെൻസുകലും, ഔട്ട് ഡൊർ ഷൂട്ടിംങ്ങുകളും ഉപയോഗിച്ച 54 മിനിറ്റ് ദൈർഘ്യമുള്ള ‘സിൻഡ്രല്ലയോ സ്ഫടിക പാദുകമോ/ സിൻഡ്രല ഒർ ദ് ഗ്ലാസ് സ്ലിപ്പർ’ എന്നീ ചിത്രങ്ങൾ ഒരുക്കി അദ്ദേഹം വീണ്ടും കാണികളെ വിസ്മയിപ്പിച്ചു. സഹായികൾ ചലിപ്പിക്കുന്ന രാക്ഷസ രൂപങ്ങളും മറ്റും ഇക്കാലയളവിൽ മെലീസ് ചലച്ചിത്രങ്ങലിൽ ധാരാളമായി ഉപയൊഗിച്ചു. 1914 ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതോടു കൂടി മെലീസിന` കാലിടറി. സിനിമാ വ്യവസായം പ്രതിസന്ധിയിലായി. പല പ്രിന്റുകളും വ്യാവസായിക ആവശ്യത്തിനായി ഉരുക്കി ഉപയോഗിക്കാൻ വേദനയോടു കൂടി വിട്ട് കൊടുക്കേണ്ടിയും വന്നു. ലഭ്യമായ മെലീസ് ചിത്രങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1920തോടു കൂടി മുഖ്യധാരയിൽ നിന്നും പിൻ വാങ്ങിയ മെലീസ് ഒരു ചെറിയ കളിപ്പാട്ടക്കട നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ചിത്രമെഴുത്തും, ചലച്ചിത്ര ചർച്ചകളുമായി മടങ്ങിയെത്തി. 1931ൽ ലൂയിസ് ലൂമിയർ അദ്ദേഹത്തെ ‘ലീജിയൺ ഒഫ് ഓണർ’ നൽകി ആദരിച്ചു. 1932ൽ സിനിമാ സൊസൈറ്റിയുടെ ആദരവും മെലീസ് കുടുംബത്തെ തേടിയെത്തി. 1937 മദ്യത്തോട് കൂടി മെലീസിന്റെ ആരോഗ്യനില വഷളാവുകയും പാരീസിലെ ലിയോ പോഡ് ബെലാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അർബുദ ബാധിതനായിരുന്ന അദ്ദേഹം 1938 ജനുവരി 21 ന് അന്തരിച്ചു. പെരെ ലെചൈസ് സെമിത്തേരിയിലാണ` അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്.
== പ്രധാന ചിത്രങ്ങൾ ==
മെലീസ് പുറത്തിറക്കിയ ചില ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ
 
ചീട്ട് കളി/Playing Cards (1896)
ഭൂതധിനിവേശമുള്ള മാളിക/ The Haunted Castle (1896)
അപ്രത്യക്ഷയാകുന്ന വനിത/ The Vanishing Lady / Escamotage d'une dame chez Robert Houdin (1896)
ചെകുത്താന്റെ വീട്/ The House of the Devil / Le Manoir du diable (1896)
ക്ലിയോപാട്ര/ Cleopatra (1899)
സിൻഡ്രല/ Cinderella / Cendrillon (1899)
ഴാൻ ഒഫ് ആർക്/ Jeanne d'Arc (1900)
ചന്ദ്രനിലേക്കൊരു യാത്ര/ A Trip to the Moon / Le Voyage dans la lune (1902)
റബർ തലയുള്ള മനുഷ്യൻ/ The Man With The Rubber Head / L'Homme à la tête de caoutchouc (1902)
ഗള്ളിവറുടെ യാത്രകൾ/ Gulliver's Travels / Le Voyage de Gulliver à Lilliput et chez les Géants (1902)
മനുഷ്യർ വിശ്രമിക്കാത്ത സത്രം/ The Inn Where No Man Rests / L'Auberge du Bon Repos (1903)
വന ദേവതകളുടെ സാമ്രാജ്യം/ Kingdom of the Fairies / Le Royaume des fées (1903)
അസാധാരണ യാത്ര/ The Impossible Voyage / Voyage à travers l'impossible (1904)
അറേബ്യൻ ഭടന്മാരുടെ കൊട്ടാരം/ Palace of the Arabian Knights / Le Palais des Mille et une Nuits (1905)
പാരീസിൽ നിന്നും മൊന്റെ കാർലോയിലേക്ക്/ Paris to Monte Carlo / Le Raid Paris-Monte Carlo en deux Heures (1905)
മനുഷ്യത്വം കാലങ്ങളിലൂടെ/ Humanity Through the Ages (1908)
Conquest of the Pole / A la conquête du pôle (1912)
മഞ്ഞ് പടയാളി/ The Knight of the Snows / Le Chevalier des Neiges (1912)
സിൻഡ്രലയോ സ്ഫടിക പാദുകമൊ Cinderella or The Glass Slipper / Cendrillon ou La Pantoufle
ഗന്ധക കുന്നിലെ പിശാച് The Ghost of Sulpher Mountain (1912 -USA)
ജയിൽപ്പുള്ളിയുടെ കഥ The Prisoner's Story (1912 - USA)
Le Voyage de la famille Bourrichon (1913)
"https://ml.wikipedia.org/wiki/ജോർജസ്_മെലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്