"മോണ്ടനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ആരംഭം==
മോണ്ടനസ് തന്റെ പ്രവചനദൗത്യം ആരംഭിച്ചത് പൊതുവർഷം 156-നടുത്തെങ്ങോ ആണെന്നു കരുതപ്പെടുന്നു. നേരത്തേ സൈബിലീദേവിയുടെ പുരോഹിതനായിരുന്ന അദ്ദേഹം അതിനടുത്ത കാലത്തായിരുന്നു [[ക്രിസ്തുമതം]] സ്വീകരിച്ചത്. [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനാവസരത്തിൽ]] തന്നെ [[ഭാഷാവരം|ഭാഷാവരപ്രകടനം]] നടത്തിയ മോണ്ടനസ് താൻ ദൈവനിയുക്തനായ പ്രവാചകനും ക്രിസ്തു വാഗ്ദാനം ചെയ്ത ആശ്വാസദായകനായ [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] സംവാഹകനും ആണെന്നു അവകാശപ്പെട്ടു.<ref name ="scot">കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 128-29)</ref> [[ക്രിസ്തുമതം|ക്രിസ്തീയത]] അതിന്റെ ആദിമ സംശുദ്ധിയിലേക്കും ലാളിത്യത്തിലേക്കും തിരിച്ചുപോകണമെന്നും പ്രവചനം വിശ്വാസത്തിന്റെ സ്വാഭാവികഘടകമായതിനാൽ വിശ്വാസികളെ പ്രവചിക്കാൻ അനുവദിക്കണമെന്നും അവർക്കു മേലുള്ള [[മെത്രാൻ|മെത്രാന്മാരുടെ]] സ്വേച്ഛാഭരണം തെറ്റാണെന്നും അദ്ദേഹം വാദിച്ചു. ദൈവരാജ്യംയേശുവിന്റെ രണ്ടാമത്തെ ആഗമനവും ദൈവരാജ്യവും സമീപിച്ചിരിക്കുന്നെന്നും [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടുപുസ്തകത്തിൽ]] പറയുന്ന 'നവയെരുശലേം', പശ്ചിമ-മദ്ധ്യ-ഫ്രിജിയ സമതലത്തിലെ പെപൂസാ നഗരത്തിൽ ഉദിക്കാൻ പോകുന്നെന്നും മോണ്ടനസ് പ്രവചിച്ചു. മോണ്ടനസിന്റെ പ്രബോധനങ്ങളിൽ വിശ്വസിച്ച പ്രിസില്ല, മാക്സിമില്ല എന്നീ സ്ത്രീ അനുയായികളും ദൈവവെളിപാട് അവകാശപ്പെട്ടു. പ്രവചനം വിശ്വസിച്ച് അനേകർ മോണ്ടനസിസിനെ അനുഗമിച്ച് അദ്ദേഹം താവളമാക്കിയിരുന്ന പെപൂസയിലേയ്ക്കു പോയതിന്റെ ഫലമായി പല നഗരങ്ങളിലും ജനവാസമില്ലാതായി. പഴയലോകത്തിന്റെ അന്ത്യം അത്യാസന്നമെന്നു കരുതിയ ഈ കൂട്ടായ്മ വിവാഹവും കുടുംബജീവിതവും ഉപേക്ഷിച്ചും ആദിമക്രിസ്തീയതയിലെപ്പോലെ ഉള്ളതെല്ലാം സാമൂഹ്യമായി പങ്കുവച്ചും ജീവിച്ചു.<ref name = "durant">[[വിൽ ഡുറാന്റ്]], "സീസറും ക്രിസ്തുവും", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], മൂന്നാം ഭാഗം (പുറം 605)</ref>
 
==അന്ത്യം==
"https://ml.wikipedia.org/wiki/മോണ്ടനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്