"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തിൽ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് [[സ്വയംവരം|സ്വയംവരത്തിൽ]] ചെറിയൊരു വേഷം ചെയ്തത്. 1972-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ തൊഴിൽരഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ച്‌
 
1975-ൽ അടൂരിന്റെ തന്നെ ''കൊടിയേറ്റം'' എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. 1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. ''ആഘട്ട്'', ''സടക്ക് സേ ഉഠാ ആദ്മി'' എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ [[1986]]-ൽ ഗോപി ഒരു പക്ഷാഘാതം വന്ന് തളർന്നു പോയി. ഒരു ചെറിയ ഇടവേളക്കു ശേഷം തിരികെയെത്തിയ ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി.
 
=== മരണം ===
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്