"ബ്രഹ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹമാവിനെ കണക്കാക്കുന്നു. നാല് തലകൾ ഉള്ള രൂപമായിട്ടായി കണക്കാക്കുന്നു. [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒന്നായികണക്കാക്കുന്നു.
[[ബ്രഹ്മപുരാണം]] അനുസരിച്ച് ബ്രഹ്മാവ് മനുവിന്റെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. രാമായണത്തിലും മഹാഭാരതത്തിലും മാനവ സൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തിൽ പറയപ്പെടുന്ന ബ്രഹ്മം‌ എന്നതിന് ഇദ്ദേഹവുമായി തുലനം ചെയ്യാനാകില്ല കാരണമത് പുരുഷ സങ്കല്പമേയല്ല. അത് നിരാകാരമായതാണ്. ബ്രഹ്മാവിന്റെ പത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവതയായി കരുതുന്ന സരസ്വതിയെയാണ്. വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രജാപതി ബ്രഹ്മാവിനെ എന്നു കരുതുന്നു. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബദത്തിന്റെയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.
== ജനനം ==
 
പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ) പരാമർശിച്ചിരിക്കുന്നത്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം.
== ആയുസ്സ് ==
ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു [[പരാർദ്ധം]] എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 [[ചതുർ‌യുഗം|ചതുർയുഗങ്ങളാണെന്നും]] പറയപ്പെടുന്നു<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 79|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>...
"https://ml.wikipedia.org/wiki/ബ്രഹ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്