"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
യഹൂദപാരമ്പര്യമനുസരിച്ച് ഇതിന്റെ രചയിതാവ്, ഇസ്രായേലിന്റെ നിയമദാതാവായ [[മോശെ]] ആണെങ്കിലും, [[മോശെ]]യുടേതെന്ന് കരുതപ്പെടുന്ന കാലത്തിന് വളരെ പിന്നീട്, ക്രി.മു. രണ്ടും ഏഴും നൂറ്റാണ്ടുകൾക്കിടയിലെങ്ങോ ആണ് ഇതിന്റെ രചന എന്നാണ് പൊതുവേ അഭിപ്രായം. <ref>The Book of Job - Dennis Bratcher - ലിങ്ക് മുകളിൽ</ref>കഥ ബീജരൂപത്തിൽ നേരത്തേ പ്രചരിച്ചിരുന്നിരിക്കാം. ഇയ്യോബ് ചരിത്രപുരുഷനോ ഭാവനാസൃഷ്ടിയോ എന്നതും തർ‍ക്കവിഷയമാണ്. യഹൂദരുടെ താൽ‍മൂദിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പാരമ്പര്യമനുസരിച്ച്, ഒരന്യാപദേശത്തിലെ കഥാപാത്രം മാത്രമാണ് ഇയ്യോബ്. എന്നാൽ [[യഹൂദർ]] പൊതുവേ ഇയ്യോബിനെ ഇസ്രായേലിന്റെ പൂർവപിതാക്കളുടെ കാലത്ത് ജീവിച്ചിരുന്ന ഒരു യഥാർഥമനുഷ്യനായാണ് എണ്ണുന്നത്. ഇയ്യോബ് ഏതു നാട്ടുകാരനാണെന്നും നിശ്ചയമില്ല. ഗ്രന്ഥത്തിലെ തന്നെ സൂചനകളിൽ നിന്ന് അദ്ദേഹം ഇസ്രായേൽക്കാരൻ അല്ലായിരുന്നു എന്ന് കരുതാനാണ് ന്യായം. യഹൂദർക്ക് പരിചയമുള്ള ദൈവനാമങ്ങളോ, യഹൂദനിയമത്തെക്കുറിച്ചുള്ള പരാമർശങ്ങളോ ഈ കൃതിയിൽ ഇല്ലെന്നതിനാൽ അദ്ദേഹം യഹദ മതത്തിൽ പേടാത്തവനായിരുന്നിരിക്കാനും മതി.<ref>"Job evidently did not belong to the chosen people. He lived, indeed outside of Palestine" കത്തോലിക്കാ വിജ്ഞാനകോശത്തിൽ ജോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന് - http://www.newadvent.org/cathen/08413a.htm</ref>
 
ഈ കൃതിയുടെ ആദ്യരൂപം എന്തായിരുന്നു, ഏതൊക്ക ഭാഗങ്ങളാണ് പിന്നീട് 'പ്രക്ഷിപ്തമായവ' എന്നുമൊക്കെ തർക്കങ്ങളുണ്ടായിട്ടുണ്ട്. ആദ്യാവസാനങ്ങളായി വരുന്ന ഗദ്യഭാഗങ്ങളും പദ്യഭാഗത്തെ എലീഹൂവിന്റെ ഉപദേശവും ആണ് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയായി പറയപ്പെടുന്നവ.{{Refസൂചിക|൫|chest}}
 
== വിലയിരുത്തൽ, ആസ്വാദനം ==
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്