"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
==== എലീഹൂ ====
 
ഇയ്യോബിന്റെ പ്രസംഗത്തെ തുടർന്ന്, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ദൈവവനീതിയെക്കുറിച്ചുള്ള ഈ തർക്കത്തിൽ ദൈവത്തിന്റെ ഭാഗം വാദിക്കാൻ ''എലീഹു''{{Refസൂചിക|൨|elihu}} എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ പുതുതായി പ്രത്യക്ഷപ്പെടുന്നു. മുതിർന്നവരായ ഇയ്യോബിന്റേയും സുഹൃത്തുക്കളുടേയും സം‌വാദം കേട്ട് നിൽക്കുകയായിരുന്നു അയാൾ. ഇയ്യോബിന്റെ വാദങ്ങളെ ഖണ്ഡിക്കാനാകാതെ സുഹൃത്തുക്കൾ കുഴങ്ങിയപ്പോൾ‍ രോഷം‌മൂലം, [[വീഞ്ഞ്]] നിറഞ്ഞ് പൊട്ടാൻ തുടങ്ങുന്ന പുത്തൻ വീഞ്ഞുതുരുത്തിയുടെ അവസ്ഥയിലായിരുന്നെങ്കിലും, മൂന്നു സുഹൃത്തുക്കളും മടുത്ത് വായടച്ച ശേഷമാണ് അയാൾ സംസാരിക്കാൻ തുടങ്ങിയത്. ഇയ്യോബിനെ അയാൾ ദുഷ്ടരോടൊത്ത് നടക്കുന്നവനും ദുർവൃത്തരുമായി സംഘം ചേരുന്നവനുമായി ചിത്രീകരിച്ചു. പൊള്ളയായ നിലവിളി ദൈവം കേൾക്കുകയില്ലെങ്കിലും, ദൈവം മറുപടി തരുന്നില്ലെന്ന് ഇയ്യോബ് പരാതിപ്പെടുന്നത് ശരിയല്ല. രോഗശയ്യയിലെ വേദനയും അസ്ഥികളിലെ വിറയലുമൊക്കെ, തിന്മയിൽ നിന്ന് അകന്നുനിൽക്കാനായി ദൈവം മനുഷ്യന് നൽകുന്ന ശിക്ഷണമാണ്. ഇയ്യോബ് ആ ശിക്ഷണം വെറുത്തു. തന്റെ പാപത്തിന് പുറമേ അയാൾ നിഷേധവും കാട്ടുന്നു. ജലപാനം പോലെയാണ് ഇയോബിന് പരിഹാസം എന്നൊക്കെ അയാൾ കുറ്റപ്പെടുത്തി.
 
==== ദൈവവുമായി നേർക്കുനേർ ====
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്