"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
===മനുഷ്യഭാവചിത്രങ്ങൾ===
ഹെറൊഡോട്ടസ് വരച്ചുകാട്ടുന്ന ചിത്രങ്ങളിൽ ചിലത്, ദീർഘമായ യുദ്ധപരമ്പരയിലെ നാടകീയമുഹൂർത്തങ്ങളിൽ മനുഷ്യന്റേയും പ്രകൃതിയുടേയും ഭാവങ്ങൾ വെളിവാക്കുന്നവയാണ്. ഹെല്ലസ്പൊണ്ട് തരണം ചെയ്ത് യൂറോപ്പിലെത്താനായി തന്റെ സൈന്യം തീർത്ത പാലം കടൽക്കാറ്റിൽ തകർന്നപ്പോൾ കോപിതനായ പേർഷ്യൻ ചക്രവർത്തി സെർക്സസ് കടലിനു മുന്നൂറു ചാട്ടവാറടി കൊടുക്കുകയും കടലിൽ വിലങ്ങുകൾ ഇടുകയും കടലിനെ തീപ്പൊള്ളലേല്പിക്കുകയും ചെയ്തതായി ഹെറോഡൊട്ടസ് പറയുന്നു. ചാട്ടവാറടിക്കൊപ്പം കടലിനെ ഇങ്ങനെ ശകാരിക്കാനും അദ്ദേഹം ഉത്തരവിട്ടത്രെ: {{Cquote|കയ്പുനീരേ, നിനക്ക് ഒരുപദ്രവും ചെയ്യാത്ത തിരുമേനിയെ നീ ഉപദ്രവിച്ചതിനാൽ അവൻ നിന്നെ ശിക്ഷിക്കുന്നു. നിനക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും സെർക്സസ് ചക്രവർത്തി നിന്നെ കടന്നു പോവുക തന്നെ ചെയ്യും. ഉപ്പുരുചിക്കുന്ന ചളിവെള്ളമായ നിനക്ക് ആരും ബലിയർപ്പിക്കാതിരിക്കുന്നതിൽ അത്ഭുതമില്ല.}} ഇതിനൊക്കെ പുറമേ, തകർന്നു പോയ പാലത്തിന്റെ പണി നടത്തിയവരുടെ തലവെട്ടാനും സെർക്സസ് ഉത്തരവിട്ടത്രെ.<ref name ="hist7">[http://www.bostonleadershipbuilders.com/herodotus/book07.htm ഹെറോഡോട്ടസിന്റെ 'ഹിസ്റ്ററീസ്', എഴാം പുസ്തകം 35]</ref> എന്നാൽ ഒടുവിൽ തന്റെ മഹാസൈന്യം കടൽ കടന്നു പോകുന്നത് കണ്ടപ്പോൾ ചക്രവർത്തി കരഞ്ഞതായും ഹെറോഡോട്ടസ് പറയുന്നു. ആ ബൃഹദ്സംരംഭത്തിൽ പങ്കെടുത്ത വലിയ മനുഷ്യക്കൂട്ടത്തിൽ ഒരാൾ പോലും നൂറു വർഷം കഴിയുമ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന ചിന്ത ചക്രവർത്തിയുടെ മനസ്സിനെ കരുണാർദ്രമാക്കിയപ്പോഴാണത്രെ അദ്ദേഹം കരഞ്ഞത്.<ref name ="hist7"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്