"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
{{Cquote|ഹാലിക്കാർനാസസിലെ ഹെറോഡോട്ടസ് പ്രസിദ്ധപ്പെടുത്തുന്ന 'അന്വേഷണങ്ങൾ' (Histories) ആണിവ. മനുഷ്യകർമ്മങ്ങളുടെ സ്മരണയെ ജീർണ്ണതയിൽ നിന്നു രക്ഷിക്കാനും ഗ്രീസുകാരുടേയും കിരാതന്മാരുടേയും അത്ഭുതകരമായ മഹത്കൃത്യങ്ങൾക്ക് പുകഴ്ചയുടെ പങ്ക് നഷ്ടപ്പെടാതിരിക്കാനും അവ ഉപകരിക്കുമെന്നും അവരുടെ കലഹകാരണങ്ങൾക്ക് അവ രേഖയായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.}}
 
'ഹിസ്റ്ററി' എന്ന ഗ്രീക്ക് പദം ഹെറോഡോട്ടസ് ഉപയോഗിച്ചത് അന്വേഷണങ്ങൾ, ഗവേഷണം എന്നൊക്കെയുള്ള അർത്ഥത്തിലായിരുന്നു. ഹെറോഡോട്ടസിന്റെ കൃതിയുടെ പേരു പിന്തുടർന്നാണ് ആ പദത്തിന് കാലക്രമേണ, ചരിത്രം എന്ന അർത്ഥം വന്നുചേർന്നത്. ഹെറോഡോട്ടസിന്റെ രചന ഒരു പുതിയ സാഹിത്യരൂപമായിസാഹിത്യരൂപത്തിന്റെ മാതൃകയായി താമസിയാതെ അംഗീകാരം നേടി. അദ്ദേഹത്തിനു മുൻപ് ഭൂതകാലത്തെക്കുറിച്ചുള്ള അറിവിന്റെ പരിരക്ഷയുടെ ഉപാധികൾ ദിനവൃത്താന്തങ്ങളും ഇതിഹാസങ്ങളും മറ്റുമായിരുന്നു. പൂർവകാലവൃത്താന്തങ്ങളെ ദാർശനികമായും ഗവേഷണകൗതുകത്തോടെയും സമീപിച്ചുവെന്നതാണ് ഹെറോഡോട്ടസിന്റെ പുതുമ. മനുഷ്യവ്യാപാരങ്ങളെക്കുറിച്ചുള്ള അന്വേഷണമായി അദ്ദേഹം തന്റെ രചനാസംരംഭത്തെ കണ്ടു. "ചരിത്രരചനയുടെ പിതാവ്" എന്ന വിശേഷണം ഗ്രന്ഥകാരനു ലഭിച്ചത്, കൃതിയുടെ ഈ സവിശേഷതകളിൽ നിന്നാണ്.<ref>The University of Adelaide, E-books@Adelaide, [http://ebooks.adelaide.edu.au/h/herodotus/index.html Herodotus (485 BC? - c. 420 BC), Biographical Note]</ref>
 
===രൂപരേഖ===
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്