"ഹെറോഡോട്ടസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
===രൂപരേഖ===
[[ചിത്രം:POxy v0017 n2099 a 01 hires.jpg|thumb|200px|right|പത്തൊൻപതാം നൂറ്റാണ്ടിൽ ഈജിപ്തിൽ കണ്ടുകിട്ടിയ ഓക്സിറിങ്കസ് ഗ്രന്ഥശേഖരത്തിനൊപ്പമുണ്ടായിരുന്ന ഹിസ്റ്ററീസിന്റെ ഒരു ശകലം]]
ബിസി 430-424 കാലത്തു പ്രസിദ്ധീകരിക്കപ്പെട്ട ഹെറോഡോട്ടസിന്റെ രചന, പിൽക്കാലത്ത് [[അലക്സാണ്ട്രിയ|അലക്സാണ്ഡ്രിയൻ]] പണ്ഡിതന്മാർ നടത്തിയ സംശോധനയിൽ ഒൻപതു പുസ്തകങ്ങളായി തിരിഞ്ഞു. വിജ്ഞാനത്തിന്റെ നവദേവതകളുടെ (Nine Muses) പേരുകൾ പിന്തുടർന്ന് '''ക്ലിയോ, യൂട്ടെർപ്പെ, തലായാ, മെൽപ്പോമെനെ, ടെർപ്സിക്കറി, ഇറാറ്റോ, പോളിമ്നിയ, ഔറാനിയ, കലയപ്പി''' എന്നീ പേരുകളും അവയ്ക്കു നൽകപ്പെട്ടു. ഏറ്റവും ലളിതവും വിപുലവുമായ വിശകലനത്തിൽ, നാലു പേർഷ്യൻ സാമ്രാട്ടുകളുടെ വംശചരിത്രത്തിനു സമാന്തരമായി താഴെപ്പറയുന്ന ക്രമമാണ് ഈ കൃതിക്കുള്ളത്:
 
Line 44 ⟶ 43:
===ചരിത്രം===
====മാരത്തൺ====
[[ചിത്രം:POxy v0017 n2099 a 01 hires.jpg|thumb|200px|right|പത്തൊൻപതാം നൂറ്റാണ്ടിൽ ഈജിപ്തിൽ കണ്ടുകിട്ടിയ ഓക്സിറിങ്കസ് ഗ്രന്ഥശേഖരത്തിനൊപ്പമുണ്ടായിരുന്ന ഹിസ്റ്ററീസിന്റെ ഒരു ശകലം]]
ഒൻപതിൽ ആദ്യത്തെ ആറു പുസ്തകങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ വളർച്ചയുടെ കഥയാണ്. ബിസി ആറാം നൂറ്റാണ്ടിൽ [[ഗ്രീസ്|ഗ്രീസിനെ]] ആദ്യമായി കീഴടക്കി കപ്പം ഈടാക്കിയ [[ഏഷ്യ|ഏഷ്യൻ]] ചക്രവർത്തി ലിഡിയായിലെ ക്രീസസിന്റെ കഥയിലാണ് ഈ ചരിത്രം തുടങ്ങുന്നത്. ക്രീസസിനെ തോല്പിച്ച് അദ്ദേഹത്തിന്റെ പിൻഗാമിയായ സൈറസ് പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായി. സാമ്രാജ്യത്തിന്റെ ചരിത്രം തേടുന്ന ആറുഗ്രന്ഥങ്ങളുടെ ഈ പരമ്പര സമാപിക്കുന്നത് ബിസി 490-ൽ [[മാരത്തൺ|മാരത്തണിൽ]] ആഥൻസുമായി നടന്ന ഏറ്റുമുട്ടലിൽ ഡാരിയസിന്റെ പേർഷ്യൻ സൈന്യത്തിനു നേരിട്ട പരാജയത്തിലാണ്. പേർഷ്യക്കെതിരെ [[ആഥൻസ്]], തങ്ങളുമായി ശത്രുതയിൽ കഴിഞ്ഞിരുന്ന സ്പാർട്ടയുടെ സഹായം തേടിയിരുന്നെങ്കിലും സഹായം എത്തുന്നതിനു മുൻപു തന്നെ പേർഷ്യയുടെ തോൽവിയിൽ യുദ്ധം സമാപിച്ചിരുന്നു. [[പേർഷ്യ|പേർഷ്യയുടെ]] സാമ്രാജ്യവികസനത്തിനു നേരിട്ട ആദ്യത്തെ ആഘാതമായിരുന്നു അത്.
====തെർമോപ്പിലി====
"https://ml.wikipedia.org/wiki/ഹെറോഡോട്ടസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്