"കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lad:Otomobil
വരി 97:
വഴിയിലെ കുണ്ടിലും കുഴിയിലും വീണ്‌ ചക്രങ്ങൾക്കുണ്ടാകുന്ന കുലുക്കം കാറിന്റെ പ്രധാനഭാഗത്തെത്തിക്കാതെ സുഗമമായ യാത്ര സസ്പെൻഷൻ പ്രദാനം ചെയ്യുന്നു. സസ്പെൻഷനിലെ [[ഷോക്ക് അബ്സോർബർ|ഷോക്ക് അബ്സോർബറുകളും]] [[സ്പ്രിങ്|സ്പ്രിങ്ങുകളും]] ആവശ്യത്തിനനുസരിച്ച്‍ മുകളിലേക്കും താഴേക്കും നീങ്ങിയാണ്‌ ഇത് സാദ്ധ്യമാക്കുന്നത്. ഓരോ ചക്രത്തിനും സ്വതന്ത്രമായ സസ്പെൻഷൻ നൽകുന്നതു കൊണ്ട് കാറിന്റെ ഒരു വശം ഒരു തിണ്ടിൽ കയറിയാലും മറുവശത്ത് അത് അനുഭവപ്പെടുന്നില്ല.
 
== ക്ലച്ച് ==
[[പ്രമാണം:Clutchdisc.jpg|thumb|right|120px|ക്ലച്ച് ഡിസ്ക്]]
എഞ്ചിനിൽ നിന്നും ചക്രങ്ങളിലേക്ക് അയക്കുന്ന ശക്തിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു സം‌വിധാനമാണ്‌ ക്ലച്ച്. ക്ലച്ചുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലച്ച് പെഡലിൽ കാലമർത്തുമ്പോൾ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം വേർപെടുന്നു. ക്ലച്ച് പെഡൽ പൂർ‌വസ്ഥിതിയിലാകുമ്പോൾ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
സുഗമമായ ഗിയർമറ്റത്തിനുവേണ്ടി എൻജിനും ഗിയർ ബോക്സും തമ്മിലുള്ള ബന്ധം ആവിശ്യാനുസരണം വിചേദിപ്പിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വാഹനങ്ങളിൽ ക്ലച്ച് മെക്കാനിസം ഉപയോഗിക്കുന്നത്.
 
കാർ പ്രവർത്തിപ്പിക്കാൻ തുടങ്ങുമ്പോഴും, ഗിയർ മാറ്റുന്നതിനും, നിറുത്തുന്നതിനുമൊക്കെ ക്ലച്ച് ഉപയോഗിക്കാം. ക്ലച്ച് ശരിയായി ഉപയോഗിക്കാൻ പഠിക്കുക എന്നതാണ്‌ വാഹനം ഓടിക്കുന്നതിലെ ഒരു പ്രധാനപാഠം.
"https://ml.wikipedia.org/wiki/കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്