"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
==അഷ്ടമാർഗ്ഗങ്ങൾ==
ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.<ref name=kosambi-1>പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ(ഡി.സി.ബുക്സ്, ഐ.സി.എച്ച്.ആർ., പുറം 142. 2003 ആഗസ്റ്റ്) ഡി.ഡി. കൊസാംബി</ref>
 
*സമ്യൿദൃഷ്ടി:- ദുഃഖകാരണങ്ങളായ തൃഷ്ണ, കാമം, സ്വാർത്ഥം എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള ഉപാധിയായി അഷ്ടമാർഗ്ഗങ്ങളെ തിരിച്ചറിയുന്നതാണ് സമ്യൿദൃഷ്ടി.
*സമ്യൿസങ്കൽപം:- അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂർണ്ണമായി സ്നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുക, ഇന്ദ്രിയസുഖങ്ങളിൽ മുഴുകാതിരിക്കുക ഇവയാണ് സമ്യൿസങ്കൽപം.
*സമ്യൿവാക്ക്:- നുണ, പരദൂഷണം, ദുർഭാഷണം, ജൽപനം എന്നിവയിൽ ഏർപ്പെടാതിരിക്കുകയും സ്നേഹജനകവും പ്രിയതരവും നയപൂർണ്ണവുമായ വാക്കുകൾ കൈക്കൊള്ളുക.
*സമ്യൿകാമം:- ഹത്യ, മോഷണം, വ്യഭിചാരം എന്നിവ സമൂഹത്തെ തകർച്ചയിലേക്കു നയിക്കുന്നതിനാൽ അവ ഒഴിവാക്കണം. അന്യർക്കു നന്മ വരുന്ന പ്രവൃത്തികളേ ചെയ്യാവൂ.
*സമ്യൿആജീവം:- സമൂഹത്തിന് ദ്രോഹം ചെയ്യുന്ന ഉപജീവനമാർഗ്ഗം സ്വീകരിക്കരുത്. സത്യസന്ധവും പരിശുദ്ധവുമായ ഉപജീവനമാർഗ്ഗമേ സ്വീകരിക്കാവൂ.
*സമ്യൿവ്യായാമം:- ദുർവിചാരങ്ങൾ മനസ്സിലേക്കു പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക; പ്രവേശിച്ചവയെ പുറത്താക്കുക.
*സമ്യൿസ്മൃതി:- ശരീരം മലിനവസ്തുക്കളാൽ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓർക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടർച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക.
*സമ്യൿസമാധി:- ഏകാഗ്രത ലഭിക്കാൻ വേണ്ടിയുള്ള മാനസ്സിക പരിശീലനം.
 
== ഹിന്ദുമതം ==
"https://ml.wikipedia.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്