"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
 
ഇതിനിടെ കെന്റുക്കിയിലെ തന്റെ കൃഷിയിടത്തിൽ മടങ്ങിയെത്തിയ ജോർജ്ജ് ഷെൽബി കുടുംബത്തിന്റെ അടിമകളെയെല്ലാം സ്വതന്ത്രരാക്കുന്നു. അങ്കിൾ ടോമിന്റെ ത്യാഗത്തിന്റേയും വിശ്വാസതീക്ഷ്ണതയുടേയും സ്മരണ നിലനിർത്താൻ അയാൾ അവരെ ഉപദേശിക്കുന്നു.
 
===ഉപസംഹാരം===
45 അദ്ധ്യായങ്ങളുള്ള നോവലിന്റെ ആവസാനത്തെ അദ്ധ്യായം നോവലിസ്റ്റിന്റെ സമാപനനിരീക്ഷണങ്ങളാണ്. അവിടെ അവർ കഥയുടെ പുറംചട്ട ഉപേക്ഷിച്ച്, അടിമവ്യവസ്ഥയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ നേർക്കുനേർ അവതരിപ്പിക്കുന്നു. തന്റെ ചിത്രീകരണത്തിൽ അതിശയോക്തി തീരെയില്ലെന്നും, ടോമിന്റേയും, എലിസയുടേയും, ലെഗ്രിയുടേയും, എമ്മലീന്റേയും തനിപ്പകർപ്പുകൾ സാധാരണജീവിതത്തിൽ തനിക്കും മറ്റുള്ളവർക്കും പരിചയമുള്ളതാണെന്നുമാണ് അവരുടെ നിലപാട്. മഞ്ഞുമൂടിക്കിടന്ന നദിക്കു മുകളിലൂടെ കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ പണയം വച്ച് പലായനം ചെയ്ത അമ്മയുടെ കഥപോലും സാങ്കല്പികമല്ലെന്നും അവർ അവകാശപ്പെടുന്നുണ്ട്. മുലാറ്റോ, ക്വാഡ്രൂൺ അടിമപ്പെൺകുട്ടികളുടെ ലജ്ജാകരമായ വാണിജ്യവും നിത്യസംഭവമാണെന്നു കൂടി പറയുന്ന അവർ, ഇതൊക്കെ നടക്കുന്നത് അമേരിക്കൻ നിയമത്തിന്റേയും "ക്രിസ്തുവിന്റെ കുരിശിന്റേയും" തണലിലാണെന്നു പരിതപിക്കുകയും ചെയ്യുന്നു. നോവലിന്റെ സമാപനം ഇങ്ങനെയാണ്:-
 
==വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്