"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
വാഷിങ്ങടൺ ഡി.സി.യിലെ നിരോധനപക്ഷ ആനുകാലികമായ നാഷനൽ ഈറയിൽ 1851 ജൂൺ 5 മുതൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ട് പ്രാദേശികശ്രദ്ധ നേടിയ നോവലിന്റെ പുസ്തകരൂപം ഇറങ്ങിയത് 1852 മാർച്ച് 20-നായിരുന്നു. അതോടെ അത് ദേശീയതലത്തിലും വിദേശങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. ആദ്യത്തെ രണ്ടു ദിവസത്തിനുള്ളിൽ 5000 പ്രതികൾ വിറ്റഴിഞ്ഞു. രണ്ടു മാസം ആയപ്പോൾ വില്പന അൻപതിനായിരമെത്തി. പുസ്തകത്തിന്റെ ഖ്യാതി വ്യാപിച്ചതോടെ മൂന്ന് അച്ചടിയന്ത്രങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ച് തയ്യാറാക്കിയിരുന്ന പ്രതികൾ തുന്നിക്കെട്ടാൻ 100 ബൈൻഡർമാർ വേണ്ടി വന്നു. അച്ചടിക്കടലാസിന് മൂന്നു മില്ലുകളെ ആശ്രയിക്കേണ്ടി വരുകയും ചെയ്തു. ഒരുവർഷത്തിനിടെ അമേരിക്കയിൽ വിറ്റഴിഞ്ഞത് മൂന്നു ലക്ഷം പ്രതികളായിരുന്നു.<ref name ="ward"/> 1857 ആയപ്പോൾ ലോകമൊട്ടാകെ 20 ലക്ഷം പ്രതികൾ വിറ്റഴിഞ്ഞു.<ref>[http://memory.loc.gov/ammem/today/jun05.html ലൈബ്രറി ഓഫ് കോൺഗ്രസ്, ടുഡേ ഇൻ ഹിസ്റ്ററി, ജൂൺ 5, അങ്കിൾ ടോംസ് ക്യാബിൻ]</ref>
 
ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച നോവലിനു നാഷൽ ഈറ ഹാരിയറ്റിനു 300 ഡോളർ പ്രതിഫലം നൽകിയിരുന്നു.<ref name ="libcon"/> പ്രസാധനച്ചിലവിന്റെ പകുതി വരുന്ന 500 ഡോളർ മുതൽ മുടക്കിയാൽ ലാഭം തുല്യമായി വീതിക്കാമെന്ന നിർദ്ദേശം പ്രസാധകൻപുസ്തകപ്രസാധകൻ തുടക്കത്തിൽ മുന്നോട്ടു വച്ചിരുന്നെങ്കിലും അതു സ്വീകരിക്കാനുള്ള സാമ്പത്തികനിലയോ, സംരംഭം പരാജയപ്പെട്ടാൽ നഷ്ടം താങ്ങാമെന്ന ധൈര്യമോ ഗ്രന്ഥകാരിക്ക് ഉണ്ടായിരുന്നില്ല. അതിനാൽ നോവലിന്റെപുസ്തകത്തിന്റെ വൻവിജയത്തിൽ നിന്നുള്ള സാമ്പത്തികലാഭത്തിൽ അവരുടെ പങ്ക്, പതിവനുസരിച്ചുള്ള 10 ശതമാനം റോയൽറ്റിയിൽ ഒതുങ്ങി.
 
==കഥ==
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്