"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 102:
 
== യുദ്ധത്തിന്റെ പരിണതഫലം: പുതിയ രാജ് ==
[[ചിത്രം:Image victoria proclamation1858c.JPG‎|right|thumb|[[വിക്ടോറിയാവിക്ടോറിയ രാജ്ഞി]] [[1858]] നവംബർ 1-നു ഇന്ത്യയിലെ രാജാക്കന്മാർക്കും തലവന്മാർക്കും ജനങ്ങൾക്കുമായി പുറപ്പെടുവിച്ച വിളംബരം. "ഞങ്ങളെ മറ്റെല്ലാ പ്രജകളുമായി ബന്ധിപ്പിക്കുന്ന കടപ്പാടുപോലെത്തന്നെ ഞങ്ങൾ ഇന്ത്യൻ ഭൂപ്രവിശ്യകളുമായി ബന്ധിതരായിരിക്കുന്നു എന്നു വിശ്വസിക്കുന്നു." (p. 2)]]
 
[[ചിത്രം:Victoria empress india1.jpg|right|thumb|ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുപ്പതു വർഷത്തിനു ശേഷം, 1887-ൽ വരയ്ച്ച [[വിക്ടോറിയാവിക്ടോറിയ രാജ്ഞി |വിക്ടോറിയാ രാജ്ഞിയുടെ]] ഇന്ത്യയുടെ ചക്രവർത്തിനിയായിസ്മാരക വരച്ചഛായാചിത്രം, സ്മാരക1887-ൽ ഛായാചിത്രംവരക്കപ്പെട്ടത്]]
 
1857-ലെ ലഹള ഇന്ത്യയിലെ ബ്രിട്ടീഷ് മേൽക്കോയ്മയെ ഉലച്ചു എങ്കിലും അതിനെ നിലം‌പരിശാക്കിയില്ല. 1857 വരെ ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും [[James Broun-Ramsay, 1st Marquess of Dalhousie|ഡൽഹൌസി പ്രഭുവിനു]] കീഴിൽ, ബ്രിട്ടനുമായി സാമൂഹികവും സാമ്പത്തികവുമായി കിടപിടിക്കുന്ന ഒരു ശക്തിയായി ഇന്ത്യയെ ധൃതഗതിയിൽ നിർമ്മിക്കുകയായിരുന്നു. വിപ്ലവത്തിനു ശേഷം ബ്രിട്ടീഷുകാർ ഈ ശ്രമങ്ങളിൽ സംശയാലുക്കളായി. 1857-ലെ വിപ്ലവത്തിന്റെ കാരണങ്ങളെക്കുറിച്ച് ഏറെ വിചിന്തനം നടന്നു. ഇതിൽ നിന്നും മൂന്നു പ്രധാന പാഠങ്ങൾ ഉരുത്തിരിഞ്ഞു.
വരി 116:
മുൻപ് നിലനിന്ന പല സാമ്പത്തിക, വരുമാന നയങ്ങളും 1857-നു ശേഷവും മാറ്റമില്ലാതെ തുടർന്നു, എങ്കിലും ഭരണപരമായി പല മാറ്റങ്ങളും ബ്രിട്ടീഷുകാർ അവതരിപ്പിച്ചു. [[ലണ്ടൻ|ലണ്ടനിൽ]] [[Cabinet of the United Kingdom|കാബിനറ്റ്]] പദവിയായി [[Secretary of State for India|സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ]] എന്ന പദവി സ്ഥാപിച്ചു. ഇന്ത്യയുടെ [[Governor-General of India|ഗവർണർ ജനറൽ]] (നാമമാത്രമായി സ്വയംഭരണാവകാശമുള്ള ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ ഗവർണർ ജനറൽ വൈസ്രോയ് എന്ന് അറിയപ്പെട്ടു) കൽക്കത്ത ആസ്ഥാനമാക്കി ഇന്ത്യയുടെ ഭരണം നടത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൌൺസിലുകൾ ഇതിൽ ഗവർണർ ജനറലിനെ സഹായിച്ചു. ഗവർണർ ജനറലിനു കീഴിൽ [[Provinces of India|ഇന്ത്യയിലെ പ്രവിശ്യകൾക്ക്]] ഗവർണർമാർ ഉണ്ടായിരുന്നു. ഇവർക്കുകീഴിൽ ജില്ലാ ഭരണാധികാരികൾ ഭരണം നടത്തി. ജില്ലാ ഭരണാധികാരികൾ [[ഇന്ത്യൻ സിവിൽ സർവ്വീസ്|ഇന്ത്യൻ സിവിൽ സർവ്വീസിന്റെ]] താഴേത്തട്ട് ആയിരുന്നു.
 
നാട്ടുരാജ്യങ്ങളുമായുള്ള മുൻ‌കാല ഉടമ്പടികൾ മാനിക്കുമെന്നും [[ദത്താപഹാര നയം |ഡോക്ട്രിൻ ഓഫ് ലാപ്സ്]] നിറുത്തലാക്കും എന്നും 1858-ൽ [[Viceroy of India|ഇന്ത്യയുടെ വൈസ്രോയ്]] പ്രഖ്യാപിച്ചു. ഡോക്ട്രിൻ ഓഫ് ലാപ്സ് അനുസരിച്ച് പുരുഷ അനന്തരാവകാശികൾ ഇല്ലാത്ത നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ സാമ്രാജ്യത്തോടു ചേർത്തിരുന്നു. ഇന്ത്യൻ ഭൂവിഭാഗത്തിന്റെ 40 ശതമാനത്തോളവും ജനസംഘ്യയുടെ 20-25 ശതമാനവും [[ഹിന്ദു]], [[സിഖ്]], [[ഇസ്ലാം|മുസ്ലീം]], തുടങ്ങിയ മതങ്ങളിൽ പെട്ട രാജാക്കന്മാരുടെ കീഴിൽ തുടർന്നു.
 
== സമ്പദ്‌വ്യവസ്ഥയിൽ ഉള്ള പ്രത്യാഘാതങ്ങൾ ==
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്