"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==ഡൊമിനിക്കൻ സഭ==
[[ചിത്രം:SaintDominic.jpg|thumb|200px|right|അക്കാലത്തു വികസിച്ചു വന്നുകൊണ്ടിരുന്ന നഗരങ്ങളിലെ വിശ്വാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ, പുതിയൊരിനം മതസംഘം ആവശ്യമാണെന്നു ഡൊമിനിക് തിരിച്ചറിഞ്ഞു]]
[[കാത്താറിസം|അൽബിജൻഷ്യൻ]] വിശ്വാസത്തിൽ എത്തിയിരുന്നവരെ കത്തോലിക്കാസഭയിൽ തിരികെയെത്തിക്കാൻ മത പ്രഭാഷണങ്ങളും ധർമോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കാൻ ഡൊമിനിക് ആഗ്രഹിച്ചിരുന്നു. 1214-ൽ ലാംഗ്വേഡോക്കിലെ പ്രമുഖ്യവ്യക്തികളിൽ ഒരാൾ നൽകിയ വീട്ടിൽ അദ്ദേഹവും ഏതാനും അനുയായികളും ഒരു സമൂഹമായി ജീവിച്ചു. 1215-ൽ മൂന്നാം ലാറ്ററൻ സൂനഹദോസിൽ പങ്കെടുക്കാൻ റോമിലെത്തിയ ഡൊമിനിക് തന്റെ സമൂഹത്തെ ഒരു പുതിയ സന്യാസ സഭയായി മാറ്റാൻ ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ അനുമതി തേടി. പുത്തൻ സന്യാസസഭകൾ ചിട്ടയില്ലാതെ പെരുകുന്നത് ഇഷ്ടപ്പെടാതിരുന്ന സഭാനേതൃത്വം അനുമതി നൽകാൻ മടിച്ചു. ഒടുവിൽ പുതിയ സമൂഹം, നിലവിലുള്ള ഏതെങ്കിലും ഒരു സന്യാസസമൂഹത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന വ്യവസ്ഥയിൽ അനുമതി നൽകി. അഗസ്റ്റീനിയൻ സമൂഹത്തിന്റെ സന്യാസ നിയമമനുസരിച്ച് ഡൊമിനിക് തന്റെ സഭ രൂപപ്പെടുത്തി. സ്ത്രീകൾക്കായി പ്രൗലിൽ ഒരു മഠവും ഇദ്ദേഹം സ്ഥാപിച്ചു.<ref name ="scott">കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 437-39‌)</ref>
 
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്