"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
==വിമർശനം==
ഇതിന്റെയൊക്കെയാഥാസ്ഥിതികതയോടുള്ള ഫലമായി,ഭ്രാന്തമായ ആഭിമുഖ്യത്തിന്റെ പേരിൽ ഡൊമിനിക് വിമർശിക്കപ്പെട്ടിട്ടുണ്ട്. അൽബിജൻഷ്യൻ വിശ്വാസത്തെ നശിപ്പിക്കാൻ കത്തോലിക്കാ സഭയിലെസഭ നടത്തിയ ഭീഷണമായ കുരിശുയുദ്ധത്തിലെ പാതകങ്ങളിൽ ചിലതിനെ അദ്ദേഹം എതിർത്തതായി പറയപ്പെടുന്നെങ്കിലും ആ സംരംഭത്തിൽ അദ്ദേഹം ആദ്യാവസാനം പങ്കാളിയായിരുന്നു. വേദവ്യതിചലനങ്ങളെ നേരിടാൻ കത്തോലിക്കാ രാജ്യങ്ങളിൽ നിലവിലിരുന്ന കുപ്രസിദ്ധമായ മതദ്രോഹവിചാരണക്കോടതികൾ (Inquisition) തുടങ്ങിയത് ഡൊമിനിക്കാണെന്ന ധാരണ പരന്നിട്ടുണ്ട്. ഡൊമിനിക്കിന്റെ അനുയായികൾ അദ്ദേഹത്തെ "വേദവിപരീതരുടെ പീഡകൻ" (Persecutor Haereticorum) എന്നു വിളിച്ചു. പിൽക്കാലങ്ങളിൽ ഡൊമിനിക്കന്മാർ മതദ്രോഹവിചാരണകളുടെ സ്ഥാപനത്തിലും നടത്തിപ്പിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.<ref> "......the fiercely orthodox order of the Dominicans, founded by Saint Dominic was strongly supported by Innocent-III who with its assistance set up an organization, the Inquisition, for the hunting of heresy, and the affliction of free thought." എച്ച്.ജി.വെൽസ്, "എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ്", അദ്ധ്യായം 46, "The Crusades and the Age of Papal Dominion"(പുറം 190)</ref> എന്നാൽ, ലാംഗ്വേഡോക്കിൽ അദ്ദേഹം കഴിഞ്ഞ പത്തു വർഷക്കാലത്തിന്റെ കഥയിൽ മതവിശ്വാസസംബന്ധിയായ ശാരീരികപീഡനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നത് ഒരു സന്ദർഭത്തിൽ മാത്രമാണെന്നും അത് വേദവൈപരീത്യത്തിന്റെ പേരിൽ എരിച്ചുകൊല്ലപ്പെടുകയായിരുന്ന ഒരാളെ തീയിൽ നിന്നു രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടാണെന്നും ചരിത്രകാരനായ [[വിൽ ഡുറാന്റ്]] ചൂണ്ടിക്കാട്ടുന്നു.<ref name ="durant"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്