"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
==മൂന്നു ഘട്ടങ്ങൾ==
ബിസി 431 മുതൽ 404 വരെ ദീർഘിച്ച ഈ യുദ്ധത്തിന്റെ പുരോഗതിയിൽ ചരിത്രകാരന്മാർ മൂന്നു ഘട്ടങ്ങൾ കാണുന്നു.
ബിസി 431 മുതൽ 404 വരെ ദീർഘിച്ച ഈ യുദ്ധത്തിന്റെ പുരോഗതിയിൽ ചരിത്രകാരന്മാർ മൂന്നു ഘട്ടങ്ങൾ കാണുന്നു. ആർക്കിദാമിയൻ യുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തിൽ ഗ്രീക്ക് ഉപദ്വീപിൽ [[ആഥൻസ്]] ഉൾപ്പെട്ട അറ്റിക്കാ പ്രദേശത്തെ സ്പാർട്ട നിരന്തരം ആക്രമിച്ചു. അതേസമയം, തങ്ങളുടെ നാവികമേൽക്കോയ്മ മുതലെടുത്ത് പെലപ്പൊന്നേസ് തീരത്ത് മിന്നലാക്രമണങ്ങൾ നടത്തിയ [[ആഥൻസ്]] സ്വന്തം സാമ്രാജ്യത്തിനുള്ളിലുള്ള എതിർപ്പുകളെ ദാഷിണ്യമില്ലാതെ അടിച്ചമർത്തി. സ്പാർട്ടയുടെ ആക്രമണത്തെ ഭയന്ന് [[ആഥൻസ്|ആഥൻസിലെ]] ജനത നഗരഭിത്തികൾക്കുള്ളിൽ കൂട്ടം ചേർന്ന് ഒതുങ്ങിക്കഴിഞ്ഞപ്പോൾ കുന്നുകൂടിയ മാലിന്യങ്ങൾ പ്ലേഗു പരത്തി. യുദ്ധത്തിനൊപ്പം നഗരത്തെ അലട്ടിയ ഈ പകർച്ചവ്യാധി [[ആഥൻസ്|ആഥൻസിന്റെ]] പ്രസിദ്ധനേതാവ് [[പെരിക്ലിസ്]] ഉൾപ്പെടെയുള്ളവരുടെ ജീവൻ അപഹരിച്ചു. ബി.സി. 421-ൽ നിക്കിയാസിലെ സന്ധിയോടെ യുദ്ധത്തിന്റെ ആദ്യഘട്ടം ഘട്ടം സമാപിച്ചു. യുദ്ധത്തിന്റെ അന്ത്യം പ്രഖ്യാപിച്ചതിനപ്പുറം ഈ സന്ധി ആഥൻസും സ്പാർട്ടയും തമ്മിൽ അൻപതു വർഷത്തെ മൈത്രീബന്ധത്തിനുപോലും വ്യവസ്ഥ ചെയ്തു. സ്പാർട്ട ആക്രമിക്കപ്പെട്ടാൽ സഹായത്തിനെത്താമെന്ന ആഥൻസിന്റെ ഉറപ്പും സന്ധിയിൽ ഉണ്ടായിരുന്നു.
 
ബിസി 431 മുതൽ 404 വരെ ദീർഘിച്ച ഈ യുദ്ധത്തിന്റെ പുരോഗതിയിൽ ചരിത്രകാരന്മാർ മൂന്നു ഘട്ടങ്ങൾ കാണുന്നു. *ആർക്കിദാമിയൻ യുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തിൽ ഗ്രീക്ക് ഉപദ്വീപിൽ [[ആഥൻസ്]] ഉൾപ്പെട്ട അറ്റിക്കാ പ്രദേശത്തെ സ്പാർട്ട നിരന്തരം ആക്രമിച്ചു. അതേസമയം, തങ്ങളുടെ നാവികമേൽക്കോയ്മ മുതലെടുത്ത് പെലപ്പൊന്നേസ് തീരത്ത് മിന്നലാക്രമണങ്ങൾ നടത്തിയ [[ആഥൻസ്]] സ്വന്തം സാമ്രാജ്യത്തിനുള്ളിലുള്ള എതിർപ്പുകളെ ദാഷിണ്യമില്ലാതെ അടിച്ചമർത്തി. സ്പാർട്ടയുടെ ആക്രമണത്തെ ഭയന്ന് [[ആഥൻസ്|ആഥൻസിലെ]] ജനത നഗരഭിത്തികൾക്കുള്ളിൽ കൂട്ടം ചേർന്ന് ഒതുങ്ങിക്കഴിഞ്ഞപ്പോൾ കുന്നുകൂടിയ മാലിന്യങ്ങൾ പ്ലേഗു പരത്തി. യുദ്ധത്തിനൊപ്പം നഗരത്തെ അലട്ടിയ ഈ പകർച്ചവ്യാധി [[ആഥൻസ്|ആഥൻസിന്റെ]] പ്രസിദ്ധനേതാവ് [[പെരിക്ലിസ്]] ഉൾപ്പെടെയുള്ളവരുടെ ജീവൻ അപഹരിച്ചു. ബി.സി. 421-ൽ നിക്കിയാസിലെ സന്ധിയോടെ യുദ്ധത്തിന്റെ ആദ്യഘട്ടം ഘട്ടം സമാപിച്ചു. യുദ്ധത്തിന്റെ അന്ത്യം പ്രഖ്യാപിച്ചതിനപ്പുറം ഈ സന്ധി ആഥൻസും സ്പാർട്ടയും തമ്മിൽ അൻപതു വർഷത്തെ മൈത്രീബന്ധത്തിനുപോലും വ്യവസ്ഥ ചെയ്തു. സ്പാർട്ട ആക്രമിക്കപ്പെട്ടാൽ സഹായത്തിനെത്താമെന്ന ആഥൻസിന്റെ ഉറപ്പും സന്ധിയിൽ ഉണ്ടായിരുന്നു.
എന്നാൽ സമാധാനത്തെ "മറ്റുവഴികളിലൂടെയുള്ള യുദ്ധം" (war by other means) ആയി ഇരുപക്ഷവും കാണാൻ തുടങ്ങിയതിനാൽ നിക്കിയാസ് സന്ധിക്ക് ഏറെ ആയുസ്സുണ്ടായില്ല. അൻപതു വർഷത്തെ ശാന്തി ആറുവർഷത്തെ ശീതയുദ്ധത്തിൽ ഒതുങ്ങി. ആഥൻസിലെ രാജനീതിയിൽ അൽസിബയഡിസിന്റെ തീവ്രപക്ഷത്തിനു മേൽക്കോയ്മ കിട്ടിയത് സന്ധിയുടെ തകർച്ചയെ ത്വരിതപ്പെടുത്തി. പെലപ്പൊന്നേസിൽ താമസിയാതെ ഏറ്റുമുട്ടലുകൾ വീണ്ടും തുടങ്ങിയതോടെ നിക്കിയാസിലെ സന്ധി പേരിനു പോലും ഇല്ലാതായി. സിസിലിയിൽ അതിന്റെ മേൽക്കോയ്മയെ ചെറുത്ത സൈറാക്കൂസിനെ ആക്രമിക്കാനായി ബിസി 415-ൽ [[ആഥൻസ്]] ഒരു വൻനാവികപ്പടയെ നിയോഗിച്ചു. മൊത്തം നാവികവ്യൂഹത്തിന്റെ നാശത്തോടെ ബിസി 413-ൽ ആ സാഹസം വൻപരാജയത്തിൽ സമാപിച്ചു.
 
*എന്നാൽ സമാധാനത്തെ "മറ്റുവഴികളിലൂടെയുള്ള യുദ്ധം" (war by other means) ആയി ഇരുപക്ഷവും കാണാൻ തുടങ്ങിയതിനാൽ നിക്കിയാസ് സന്ധിക്ക് ഏറെ ആയുസ്സുണ്ടായില്ല. അൻപതു വർഷത്തെ ശാന്തി ആറുവർഷത്തെ ശീതയുദ്ധത്തിൽ ഒതുങ്ങി. ആഥൻസിലെ രാജനീതിയിൽ അൽസിബയഡിസിന്റെ തീവ്രപക്ഷത്തിനു മേൽക്കോയ്മ കിട്ടിയത് സന്ധിയുടെ തകർച്ചയെ ത്വരിതപ്പെടുത്തി. പെലപ്പൊന്നേസിൽ താമസിയാതെ ഏറ്റുമുട്ടലുകൾ വീണ്ടും തുടങ്ങിയതോടെ നിക്കിയാസിലെ സന്ധി പേരിനു പോലും ഇല്ലാതായി. സിസിലിയിൽ അതിന്റെ മേൽക്കോയ്മയെ ചെറുത്ത സൈറാക്കൂസിനെ ആക്രമിക്കാനായി ബിസി 415-ൽ [[ആഥൻസ്]] ഒരു വൻനാവികപ്പടയെ നിയോഗിച്ചു. മൊത്തം നാവികവ്യൂഹത്തിന്റെ നാശത്തോടെ ബിസി 413-ൽ ആ സാഹസം വൻപരാജയത്തിൽ സമാപിച്ചു.
ഡിസേലിയൻ യുദ്ധമെന്നും അയോണിയൻ യുദ്ധമെന്നും ഒക്കെ അറിയപ്പെടുന്ന അന്തിമപോരാട്ടത്തിന് അതോടെ തുടക്കമായി. ഈ ഘട്ടത്തിൽ, [[പേർഷ്യ|പേർഷ്യയിലെ]] അക്കാമെനീയ സാമ്രാജ്യത്തിന്റെ സഹായം ലഭിച്ച സ്പാർട്ട, അയോണിയയിലും ഈജിയൻ കടൽ പ്രദേശത്തുമുള്ള [[ആഥൻസ്|ആഥൻസിന്റെ]] അധിനിവേശനാടുകളുടെ കലാപങ്ങളെ പ്രോത്സാഹിപ്പിച്ച് ആഥീനിയൻ സാമ്രാജ്യത്തിനു തുരങ്കം വക്കുകയും ആഥൻസിന്റെ നാവിക മേൽക്കോയ്മയെ നശിപ്പിക്കുകയും ചെയ്തു. ബിസി 405-ൽ അഗോസ്പോട്ടമൈയിലെ യുദ്ധത്തിൽ [[ആഥൻസ്|ആഥൻസിന്റെ]] നാവികശക്തി തരിപ്പണമായതോടെ യുദ്ധം സമാപിച്ച്, അടുത്ത വർഷം [[ആഥൻസ്]] കീഴടങ്ങി.
 
*ഡിസേലിയൻ യുദ്ധമെന്നും അയോണിയൻ യുദ്ധമെന്നും ഒക്കെ അറിയപ്പെടുന്ന അന്തിമപോരാട്ടത്തിന് അതോടെ തുടക്കമായി. ഈ ഘട്ടത്തിൽ, [[പേർഷ്യ|പേർഷ്യയിലെ]] അക്കാമെനീയ സാമ്രാജ്യത്തിന്റെ സഹായം ലഭിച്ച സ്പാർട്ട, അയോണിയയിലും ഈജിയൻ കടൽ പ്രദേശത്തുമുള്ള [[ആഥൻസ്|ആഥൻസിന്റെ]] അധിനിവേശനാടുകളുടെ കലാപങ്ങളെ പ്രോത്സാഹിപ്പിച്ച് ആഥീനിയൻ സാമ്രാജ്യത്തിനു തുരങ്കം വക്കുകയും ആഥൻസിന്റെ നാവിക മേൽക്കോയ്മയെ നശിപ്പിക്കുകയും ചെയ്തു. ബിസി 405-ൽ അഗോസ്പോട്ടമൈയിലെ യുദ്ധത്തിൽ [[ആഥൻസ്|ആഥൻസിന്റെ]] നാവികശക്തി തരിപ്പണമായതോടെ യുദ്ധം സമാപിച്ച്, അടുത്ത വർഷം [[ആഥൻസ്]] കീഴടങ്ങി.
 
==ഫലങ്ങൾ==
"https://ml.wikipedia.org/wiki/പെലപ്പൊനേഷ്യൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്