"സോഫിയ ബ്രാഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Sophia Brahe}}
[[ചിത്രം:Sophie Brahe.jpg|thumb|right|സോഫിയ ബ്രാഹെ]]
[[ഉദ്യാനവിജ്ഞാനം]], [[ജ്യോതിശാസ്ത്രം]], [[രസതന്ത്രം]], [[വൈദ്യം]] എന്നീ ശാസ്ത്രശാഖകളിൽ താത്പര്യം കാട്ടിയ ഒരു [[ഡെന്മാർക്ക്|ഡെന്മാർക്കുകാരിയായിരുന്നു]] '''സോഫിയ ബ്രാഹെ''' അല്ലെങ്കിൽ സോഫി ബ്രാഹെ (24 ആഗസ്റ്റ് 1556 – 1643). വിഖ്യാതജ്യോതിശാസ്ത്രജ്ഞൻവിഖ്യാത ജ്യോതിശാസ്ത്രജ്ഞൻ [[ടൈക്കോ ബ്രാഹെ|ടൈക്കോ ബ്രാഹെയുടെ]] സഹോദരിയായിരുന്നു. അവർ. ജ്യോതിശാസ്ത്രനിരീക്ഷണങ്ങളിൽ ടൈക്കോയുമായുള്ള സഹകരണത്തിന്റെ പേരിൽ അവർ പ്രത്യേകം അറിയപ്പെടുന്നു.
 
പത്തു ബ്രാഹെ സഹോദരങ്ങളിൽ ഏറ്റവും ഇളയവളായിരുന്നു സോഫിയ. [[ടൈക്കോ ബ്രാഹെ|ടൈക്കോയേക്കാൾ]] പത്തു വയസ്സ് ഇളയതായിരുന്നു അവൾ. 1573-ൽ ടൈക്കോയെ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രനിരീക്ഷണങ്ങളിൽ]] സഹായിക്കാൻ തുടങ്ങിയ സോഫിയ, ഗ്രഹങ്ങളുടെ ചലനപഥങ്ങളുടെ പ്രവചനവ്യവസ്ഥയ്ക്ക് അടിസ്ഥാനമിട്ട അന്വേഷണങ്ങളിൽ സഹോദരന്റെ പങ്കാളിയായി. ഹ്വീൻ ദ്വീപിലുള്ള ടൈക്കോയുടെ നിരീക്ഷണാലയത്തിൽ അവർ സ്ഥിരം സന്ദർശക ആയിരുന്നു.<ref name ="Christ">John Robert Christianson (2000). On Tycho's Island: Tycho Brahe and his assistants, 1570-1601. Cambridge University Press. ISBN 0-521-65081-X</ref> [[ഉദ്യാനവിജ്ഞാനം]], [[രസതന്ത്രം]] എന്നിവയിൽ സഹോദരിക്കു പരിശീലനം നൽകിയ താൻ ജ്യോതിശാസ്ത്രപഠനം അവൾക്കു വിലക്കിയെന്നു ടൈക്കോ എഴുതിയിട്ടുണ്ട്. എന്നിട്ടും അവൾ സ്വയം അതിൽ പ്രാവീണ്യം നേടിയെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. അതിനായി അവൾ [[ജർമ്മൻ]] ഭാഷാഗ്രന്ഥങ്ങൾ വായിച്ചതിനു പുറമേ, സ്വന്തം ചെലവിൽ പരിഭാഷ ചെയ്യിച്ചെടുത്ത [[ലത്തീൻ]] ഗ്രന്ഥങ്ങളും പഠിച്ചു. ശാസ്ത്രത്തിലുള്ള ഈ സഹോദരങ്ങളുടെ കൗതുകത്തിന് അവരുടെ കുടുംബാംഗങ്ങൾ എതിരായിരുന്നു. ശാസ്ത്രാന്വേഷണം കുലീനർക്കു ചേരാത്തതാണെന്ന് കുടുംബാംഗങ്ങൾ കരുതി. ഈ എതിർപ്പുകൾക്കു മുൻപിൽ സഹോദരി പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ (animus invictus) ടൈക്കോ പുകഴ്ത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1450699" എന്ന താളിൽനിന്ന് ശേഖരിച്ചത്