"സോഫിയ ബ്രാഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|right|സോഫിയ ബ്രാഹെ ഉദ്യാനനിർമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ചിത്രം:Sophie Brahe.jpg|thumb|right|സോഫിയ ബ്രാഹെ]]
ഉദ്യാനനിർമ്മാണം, [[ജ്യോതിശാസ്ത്രം]], [[രസതന്ത്രം]], [[വൈദ്യം]] എന്നീ ശാസ്ത്രശാഖകളിൽ താത്പര്യം കാട്ടിയ ഒരു ഡെന്മാർക്കുകാരിയായിരുന്നു '''സോഫിയ ബ്രാഹെ''' അല്ലെങ്കിൽ സോഫി ബ്രാഹെ (24 ആഗസ്റ്റ് 1556 – 1643). വിഖ്യാതജ്യോതിശാസ്ത്രജ്ഞൻ [[ടൈക്കോ ബ്രാഹെ|ടൈക്കോ ബ്രാഹെയുടെ]] സഹോദരിയായിരുന്നു. അവർ. ജ്യോതിശാസ്ത്രനിരീക്ഷണങ്ങളിൽ ടൈക്കോയുമായുള്ള സഹകരണത്തിന്റെ പേരിൽ അവർ പ്രത്യേകം അറിയപ്പെടുന്നു.
 
പത്തു മക്കളിൽ ഇളയവളായിരുന്ന സോഫിയയേക്കാൾ പത്തു വയസ്സ് മൂപ്പുള്ള സഹോദരനായിരുന്നു ടൈക്കോ ബ്രാഹെ. 1573-ൽ ടൈക്കോയെ ജ്യോതിശാസ്ത്രനിരീക്ഷണങ്ങളിൽ സഹായിക്കാൻ തുടങ്ങിയ സോഫിയ, ഗ്രഹങ്ങളുടെ ചലനപഥങ്ങളുടെ പ്രവചനവ്യവസ്ഥയ്ക്ക് അടിസ്ഥാനമിട്ട അന്വേഷണങ്ങളിൽ സഹോദരന്റെ പങ്കാളിയായി. ഹ്വീൻ ദ്വീപിലുള്ള ടൈക്കോയുടെ നിരീക്ഷണാലയത്തിൽ അവർ സ്ഥിരം സന്ദർശക ആയിരുന്നു.<ref name ="Christ">John Robert Christianson (2000). On Tycho's Island: Tycho Brahe and his assistants, 1570-1601. Cambridge University Press. ISBN 0-521-65081-X</ref> ഉദ്യാനനിർമ്മാണം, രസതന്ത്രം എന്നിവയിൽ സഹോദരിക്കു പരിശീലനം നൽകിയ താൻ ജ്യോതിശാസ്ത്രപഠനം അവൾക്കു വിലക്കിയെന്നു ടൈക്കോ എഴുതിയിട്ടുണ്ട്. എന്നിട്ടും അവൾ സ്വയം അതിൽ പ്രാവീണ്യം നേടിയെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. അതിനായി അവൾ ജർമ്മൻ ഭാഷാഗ്രന്ഥങ്ങൾ വായിച്ചതിനു പുറമേ, സ്വന്തം ചെലവിൽ പരിഭാഷ ചെയ്യിച്ചെടുത്ത ലത്തീൻ ഗ്രന്ഥങ്ങളും പഠിച്ചു. ശാസ്ത്രത്തിലുള്ള ഈ സഹോദരങ്ങളുടെ കൗതുകത്തിന് അവരുടെ കുടുംബാംഗങ്ങൾ എതിരായിരുന്നു. ശാസ്ത്രാന്വേഷണം കുലീനർക്കു ചേരാത്തതാണെന്ന് കുടുംബാംഗങ്ങൾ കരുതി. സഹോദരിയുടെ നിശ്ചയദാർഢ്യത്തെ (animus invictus) ടൈക്കോ പുകഴ്ത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/സോഫിയ_ബ്രാഹെ" എന്ന താളിൽനിന്ന് ശേഖരിച്ചത്