"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
പിന്നീടു വന്ന ഒരുപാട് എഴുത്തുകാർക്കും, ചിന്തകർക്കും ബൽസാക് പ്രചോദനം ആയി. അദ്ദേഹത്തിന്റെ കൃതികൾ [[മാർസെൽ പ്രൂസ്ത്]], എമിൽ സോള, [[ചാൾസ് ഡിക്കൻസ്]], [[എഡ്ഗാർ അല്ലൻ പോ]], [[ദസ്തയേവ്സ്കി]], ഗുസ്താവ് ഫ്ലോബേർ, ബെനിറ്റോ പെരേസ് ഗാൾദോസ്, മേരി കോറെല്ലി, ഹെൻറി ജെയിംസ്, വില്യം ഫാക്ക്നർ, ജാക്ക് കെറൂവാക്ക്, [[ഇറ്റാലൊ കൽവീനൊ]], [[ഫ്രെഡറിക് എംഗൽസ്]], [[കാൾ മാർക്സ്]] എന്നിവരെ സ്വാധീനിച്ചു. ബൽസാക്കിന്റെ കൃതികൾ അനേകം ഭാഷകളിലേയ്ക്ക് തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പലതും ചലചിത്രങ്ങൾക്ക് അവലംബം ആയിട്ടുമുണ്ട്.
 
 
===ജീവചരിത്രം===
== ആദ്യ കാല ജീവിതം ==
==ആരംഭകാലം==
[[File:Collège de Vendôme.jpg|thumb|left|upright|The [[Oratory of Jesus|Oratorian]] grammar school in [[Vendôme]]—engraving by A. Queyroy]]
ഹൊണൊറെ ബൽസാക് 1799 മേയ് 20-ന് ൽ ഫ്രാൻസിലെ ടൂർസ് നഗരത്തിൽ ജനിച്ചു. പിതാവ് ബെർണാർഡ് ഫ്രാൻസ്വാ ബൽസാ(Bernard-François Balssa) ഒരു വക്കീൽ ആയിരുന്നു. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനം വഴി ഉയർന്നു വന്ന ആളായിരുന്നു അദ്ദേഹം. ബെർണാർഡ് ഫ്രാൻസ്വാ അൻപത് വയസ്സ് ഉള്ളപ്പോൾ പതിനെട്ടു വയസ്സുകാരിയായ ഹൊണോറെയുടെ മാതാവ്, അന്ന ഷാർലൊ-ലോർ സല്ലാംബിയെയെ (Anne-Charlotte-Laure Sallambier) കല്യാണം കഴിച്ചു. ഇവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഹൊണൊറെ. ആദ്യം പിറന്ന ആൺകുട്ടി ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അക്കാലത്തെ ഫ്രാൻസിൽ, കുട്ടികളെ മുലയൂട്ടാനായി ജനിച്ച ഉടനെ വാടക-വളർത്തമ്മമാരെ ഏല്പിക്കുന്നത് സാമ്പത്തിക സഥിതിയുള്ള കുടുംബങ്ങളിലെ ഒരു സമ്പ്രദായം ആയിരുന്നു . അങ്ങനെ ഹൊണൊറെയും ഇളയ സഹോദരി ലോറയും വീട്ടിൽ നിന്നകലെ നാലു വർഷം വളർത്തമ്മയുടെ അടുത്തായിരുന്നു. തിരിച്ച് വീട്ടിൽ വന്നപ്പോൾ അച്ഛനമ്മമാർ അധികം അടുപ്പം കാണിക്കാതിരുന്നത് ഹൊണൊറെയെ മാനസികമായി ബാധിച്ചിരുന്നു.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്