"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[ആയുർവേദം|ആയുർവേദത്തിലെ]] [[ത്രിദോഷം|ത്രിദോഷസങ്കൽപ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകൻ.[[ആയുർവേദത്തിലെ ത്രിമൂർത്തി|ആയുർവേദത്തിലെ ത്രിമൂർത്തികളിൽ]] പ്രധാനിയാണ്‌ ചരകൻ. [[സുശ്രുതൻ]], [[വാഗ്ഭടൻ]] എന്നിവരാണ്‌ മറ്റു രണ്ടുപേർ. രണ്ടായിരം വർഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ '[[ചരക സംഹിത|ചരകസംഹിതയിൽ]]' കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌.
 
എന്നാൽ ചരകൻ എന്നത് ഒരു വ്യക്തിയല്ലെന്നും കുശാനരുടെ കൊട്ടാരം വൈദ്യർക്ക് നൽകുന്ന സ്ഥാനപ്പേരാണെന്നും കുശാനചക്രവർത്തിയായിരുന്ന കനിഷ്കന്റെ ഒരു കൊട്ടാരം വൈദ്യനായിരുന്ന കബിലബലനാണ് ചരകസംഹിത രചിച്ചതെന്നും അഭിപ്രായമുണ്ട്.
 
149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം.
[[സംസ്കൃതം|സംസ്കൃതത്തിൽ]] ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', [[അറബിക്|അറബിയും]] [[ഗ്രീക്ക്|ഗ്രീക്കുമുൾപ്പെടെ]] ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകൻ പഠനം നടത്തിയിരുന്നു. 360 [[അസ്ഥി|അസ്ഥികൾ]] മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ [[ഹൃദയം|ഹൃദയത്തിന്‌]] ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.
 
== ജീവിത രേഖ ==
ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകൻ' എന്നൊക്കെയാണ്‌ 'ചരക'ന്‌ അർത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതൻമാർ കരുതുന്നു.
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്