"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
ബൽസാക് ഇതിനിടയിൽ കുറെ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങിയെങ്കിലും അവ ദയനീയമായി പരാജയപ്പെട്ടു. ഇതു മൂലം 'തരക്കേടില്ലാത്ത' കട ബധ്യതകളും അദ്ദേഹത്തിനു ഉണ്ടായി. കുറെ "പോട്ട് ബോയിലർ" കൃതികൾ എഴുതിയതിനു ശേഷം 1831-ൽ ഇദ്ദേഹത്തിനു ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ ഒരു ആശയം മനസ്സിൽ ഉദിച്ചു. ആ ആശയമായിരുന്നു "ലാ കോമെഡീ ഹുമേൺ" എന്ന ബ്രഹ്മാണ്ഡ കൃതി.
 
[[Image:Balzac1820s.jpg|thumb|upright|Drawing of Balzac in the mid-1820s, attributed to [[Achille Devéria]]]]
==ലാ കോമെഡീ ഹുമേൺ - തുടക്കവും, വിജയവും==
ലാ കോമെഡീ ഹുമേൺ 91 പൂർണരചനകളും 45 അപൂർണരചനകളും ചേർന്ന ഒരു ശേഖരമാണ്. ഒരോ കൃതിയും സ്വന്തം നിലയിൽ പൂർണതയുള്ള നോവലോ ചെറുകഥയൊ ഒക്കെയാണ്. ഇവ ചേരുമ്പോഴാകട്ടെ അന്നത്തെ ഫ്രെഞ്ച് സാമൂഹ്യജീവിതത്തിന്റെ ബൃഹത്തായ ചിത്രമാകുന്നു. ചില കഥാപാത്രങ്ങൾ പല നോവലുകളിലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. ഈ പരമ്പരയിലെ ആദ്യ കൃതി [[ഫ്രഞ്ച് വിപ്ലവം]] പശ്ചാത്തലം ആക്കി രചിച്ച ''ലെ ഷൊവാൻ'' (Les Chouans) എന്ന നോവൽ ആയിരുന്നു. 1829 ൽ പ്രസിദ്ധീകരിച്ച ഈ കൃതി ബൽസാക് തന്റെ സ്വന്തം പേരിൽ എഴുതിയ ആദ്യത്തെ രചന ആയിരുന്നു. (അതിനു മുൻപ് അദ്ദേഹം എഴുതിയതെല്ലാം തൂലികാനാമങ്ങളിൽ ആയിരുന്നു.) ഈ നോവലിന്റെ വിജയം ബൽസാകിനെ ഫ്രാൻസിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാക്കി. 1830 മുതൽ 1832 വരെ അദ്ദേഹം എൽ വെർഡുഗോ, La Peau de Chagrin എന്നീ നോവലുകൽ എഴുതി. 1833-ലാണ് വൻവിജയമായിത്തീർന്ന Eugénie Grandet പ്രസിദ്ധീകരിച്ചത്, ഈ നോവലാണ് നിരൂപകരുടെ അഭിപ്രായത്തിൽ ബൽസാകിന്റെ എറ്റവും ഉദാത്തമായ സൃഷ്ടി. 1835 ൽ പ്രസിദ്ധീകരിച്ച Le Père Goriot ആണ് അടുത്ത വൻ വിജയം.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്